Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

അഞ്ച്‌ കമ്പനികളുടെ ഐപിഒകള്‍ ഡിസംബര്‍ 19 മുതൽ

ഡിഎഎം കാപ്പിറ്റല്‍ അഡ്‌വൈസേഴ്‌സ്‌, സനാതന്‍ ടെക്‌സ്റ്റൈല്‍സ്‌, മമത മെഷിണറി, ട്രാന്‍സ്‌റെയില്‍ ലൈറ്റിംഗ്‌, കോണ്‍കോര്‍ഡ്‌ എന്‍വിറോ സിസ്റ്റംസ്‌ എന്നീ അഞ്ച്‌ കമ്പനികളുടെ ഐപിഒകള്‍ ഡിസംബര്‍ 19 ന്‌ തുടങ്ങും.

ഡിസംബര്‍ 23 വരെ ഈ ഐപിഒകള്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാം. ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്ക്‌ ആയ ഡിഎഎം കാപ്പിറ്റല്‍ അഡ്‌വൈസേഴ്‌സ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌ 840 കോടി രൂപയാണ്‌. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) ആണ്‌ നടത്തുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.

269-283 രൂപയാണ്‌ ഡിഎഎം കാപ്പിറ്റല്‍ അഡ്‌വൈസേഴ്‌സിന്റെ ഐപിഒ വില. 53 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. സനാതന്‍ ടെക്‌സ്റ്റൈല്‍സ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌ 550 കോടി രൂപയാണ്‌.

400 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 150 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. 305-321 രൂപയാണ്‌ സനാതന്‍ ടെക്‌സ്റ്റൈല്‍സിന്റെ ഐപിഒ വില. 46 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

കോണ്‍കോര്‍ഡ്‌ എന്‍വിറോ സിസ്റ്റംസ്‌ 500 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. 175 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പന ആണ്‌ നടത്തുന്നത്‌.

ഇതിന്‌ പുറമെ ഓഫര്‍ ഫോര്‍ സെയില്‍ (വഴി) നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള 46.40 ലക്ഷം ഓഹരികളും വിറ്റഴിക്കും. ഇതിലൂടെ സമാഹരിക്കുന്നത്‌. 325 കോടി രൂപയാണ്‌. 665-701 രൂപയാണ്‌ കോണ്‍കോര്‍ഡ്‌ എന്‍വിറോ സിസ്റ്റംസിന്റെ ഐപിഒ വില.

21 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ട്രാന്‍സ്‌റെയില്‍ ലൈറ്റിംഗ്‌ 839 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്‌. 410-432 രൂപയാണ്‌ ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്‌.
400 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

ഇതിന്‌ പുറമെ പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള 1.01 കോടി ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കും. 439 കോടി രൂപയാണ്‌ ഓഫര്‍ ഫോര്‍ സെയില്‍ വഴി സമാഹരിക്കുന്നത്‌.

ലിസ്റ്റിംഗിനു ശേഷം കമ്പനിയുടെ വിപണിമൂല്യം 5800 കോടി രൂപയായിരിക്കും.

മമത മെഷിനിറി 179 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. 230-243 രൂപയാണ്‌ ഐപിഒ വില. 61 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

X
Top