Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഐപിഒകള്‍ അടുത്ത 60 ദിവസത്തിനുള്ളില്‍ 60,000 കോടി രൂപ സമാഹരിക്കും

മുംബൈ: കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ഐപിഒകള്‍ ഇറങ്ങിയത്‌ സെപ്‌റ്റംബറിലാണ്‌. ഐപിഒ വിപണി തുടര്‍ന്നുള്ള മാസങ്ങളിലും സജീവമായി തുടരുമെന്നാണ്‌ സൂചന.

ഒക്‌ടോബറിലും നവംബറിലുമായി 60,000 കോടി രൂപയാണ്‌ ഐപിഒകള്‍ വഴി കമ്പനികള്‍ സമാഹരിക്കാന്‍ ഒരുങ്ങുന്നത്‌. ഹുണ്ടായി മോട്ടോര്‍ ഇന്ത്യ, സ്വിഗ്ഗി, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി തുടങ്ങിയ വന്‍കിട ഐപിഒകളാണ്‌ അടുത്ത മാസം വിപണിയിലെത്തുന്നത്‌. ഈ മൂന്ന്‌ ഐപിഒകള്‍ സമാഹരിക്കുന്നത്‌ 46,000 കോടി രൂപയാണ്‌.

ഇവയ്‌ക്കു പുറമെ അഫ്‌കോണ്‍സ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍, വാരീ എനര്‍ജീസ്‌, നിവാ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌, വണ്‍ മൊബിക്വിക്‌ സിസ്റ്റംസ്‌, ഗരുഡ കണ്‍ട്രക്ഷന്‍ എന്നിവയാണ്‌ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളായി പബ്ലിക്‌ ഇഷ്യു നടത്താനൊരുങ്ങുന്നത്‌.

ഐപിഒകളുടെ പ്രവാഹം ഈ വര്‍ഷം അവസാനം വരെ തുടരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ 30 കമ്പനികളാണ്‌ ഐപിഒ വഴി ധനം സമാഹരിക്കുന്നത്‌.

വിപണിയിലേക്ക്‌ നിക്ഷേപ പ്രവാഹം തുടരുന്ന അനുകൂല സാഹചര്യത്തിലാണ്‌ പബ്ലിക്‌ ഇഷ്യുകള്‍ തുടര്‍ച്ചയായി എത്തുന്നത്‌. അസാധാരണമായ പ്രതികരണമാണ്‌ ഐപിഒകള്‍ക്ക്‌ നിക്ഷേപകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്‌.

രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹുണ്ടായ്‌ മോട്ടോറിന്റെ ഐപിഒ നവംബറില്‍ നടന്നേക്കും. 25,000 കോടി രൂപയാണ്‌ സമാഹരിക്കുന്നത്‌. ഇന്ത്യന്‍ വിപണി ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ഐപിഒ നവംബറില്‍ നടക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ വഴി (ഒ എഫ്‌ എസ്‌) വഴി പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ്‌ വില്‍ക്കുന്നത്‌. കമ്പനിയുടെ പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള 17.5 ശതമാനം ഓഹരികളാണ്‌ വില്‍പ്പനയ്‌ക്ക്‌ എത്തിക്കുന്നത്‌.

2022ല്‍ എല്‍ഐസി നടത്തിയ 21,000 കോടി രൂപയുടെ ഐപിഒ ആണ്‌ ഇതുവരെ കണ്ട പബ്ലിക്‌ ഇഷ്യുകളില്‍ ഏറ്റവും വലുത്‌.

ഓണ്‍ലൈന്‍ ഫുഡ്‌ ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ ഐപിഒയും നവംബറില്‍ നടക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 11,000 കോടി രൂപയാണ്‌ സ്വിഗ്ഗി ഐപിഒ വഴി സമാഹരിക്കുന്നത്‌. 3750 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 6664 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരിക്കും ഐപിഒ.

എന്‍ടിപിസിയുടെ സബ്‌സിഡറിയായ എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ ഐപിഒ നവംബര്‍ ആദ്യവാരം വിപണിയിലെത്തിയേക്കും. 10,000 കോടി രൂപ സമാഹരിക്കുന്നതിനായി നടത്തുന്ന പബ്ലിക്‌ ഇഷ്യു ഒരു പൊതുമേഖലാ കമ്പനിയുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും.

പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയായിരിക്കും എന്‍ടിപിസി ഗ്രീന്‍ എനര്‍ജി നടത്തുന്നത്‌. പ്രൊമോട്ടര്‍മാര്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി ഓഹരി വില്‍പ്പന നടത്തുന്നതല്ല.

X
Top