ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഈ മാസം റദ്ദാക്കപ്പെടുന്നത്‌ 5000 കോടി രൂപയുടെ ഐപിഒ

മുംബൈ: ഏതാണ്ട് നാലോളം ഐപിഒ അംഗീകാരങ്ങളുടെ അനുമതി ഈ മാസം റദ്ദാവുകയാണ്. വിപണിയിലെ പ്രക്ഷുബ്ദത കണക്കിലെടുത്താണ് സ്ഥാപനങ്ങള്‍ ഐപിഒ വേണ്ടെന്ന് വയ്ക്കുന്നത്. ഇതോടെ 5000 കോടി രൂപയുടെ പ്രാരംഭ വിപണി പ്രവേശന പദ്ധതികള്‍ ലാപ്‌സായി.

മാത്രമല്ല ഇനിയൊരു ഐപിഒ വേണമെങ്കില്‍ സ്ഥാപനങ്ങള്‍ വീണ്ടും ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിക്കേണ്ടിവരും.വണ്‍ മൊബിക്വിക് സിസ്റ്റംസ്, സ്‌കാന്റേ ടെക്‌നോളജീസ്, പെന്ന സിമന്റ് ഇന്‍ഡസ്ട്രീസ്, ഇഎസ്എഎഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ കമ്പനികളുടെ ഐപിഒകളാണ് റദ്ദാക്കപ്പെടുന്നത്.

മൊബിക്വിക് സിസ്റ്റംസിന് 1900 കോടി രൂപയുടെ ഐപിഒ ഉപേക്ഷിക്കുമ്പോള്‍ സ്‌കന്റേ ടെക്‌നോളജീസ് 500 കോടി രൂപയുടെതും പെന്ന സിമന്റ് 1550 കോടി രൂപയുടെതും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 1000 കോടി രൂപയുടെതും റദ്ദാക്കുന്നു. ഫാര്‍മസി ഉടമ എപിഐ ഹോള്‍ഡിംഗ്‌സ് ഓഗസ്റ്റില്‍ തങ്ങളുടെ ഐപിഒ നടപടികള്‍ നേരത്തെ പിന്‍വലിച്ചിരുന്നു.

വേദാന്ത ഗ്രൂപ്പ് യൂണിറ്റ് സ്‌റ്റെര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷനും അടുത്തിടെ അതിന്റെ ഐപിഒ മാറ്റിവച്ചു. നുസ്ലി വാഡിയയുടെ പിന്തുണയുള്ള എയര്‍ലൈന്‍ ഗോ എയര്‍ലൈന്‍സിന്റെ (ഗോ എയര്‍) പബ്ലിക് ഇഷ്യൂ ഓഗസ്റ്റില്‍ കാലഹരണപ്പെടുകയും ചെയ്തു. 3,600 കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിട്ടിരുന്ന ഗോ എയര്‍, ദുര്‍ബലമായ ഉപഭോക്തൃ വികാരത്തെ തുടര്‍ന്നാണ് ഐപിഒ മാറ്റിവച്ചത്.

X
Top