ന്യൂഡൽഹി: ഹൈവേ ഡെവലപ്പർമാരായ ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ ജൂൺ 30ന് അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റാദായം ഒന്നിലധികം മടങ്ങ് വർധിച്ച് 363.19 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 71 കോടി രൂപയായിരുന്നതായി കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
അവലോകന പാദത്തിലെ മൊത്തം ഏകീകൃത വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 1,670.48 കോടി രൂപയിൽ നിന്ന് 1,995.40 കോടി രൂപയായി ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ ചെലവ് മുൻ വർഷത്തെ 1,529.73 കോടി രൂപയിൽ നിന്ന് 1,452 കോടി രൂപയായി കുറഞ്ഞു.
ഗുജറാത്തിലെ വഡോദര കിം ഹൈബ്രിഡ് ആന്വിറ്റി മോഡൽ (എച്ച്എഎം) പദ്ധതി 342 കോടി രൂപയ്ക്ക് വിൽക്കാൻ തങ്ങളുടെ ബോർഡ് അനുമതി നൽകിയതായി ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ,ഐആർബി ഗ്രൂപ്പിന്റെ പോർട്ട്‌ഫോളിയോയിൽ (സ്വകാര്യ, പൊതു ഇൻവിറ്റ് ഉൾപ്പെടെ) 22 റോഡ് പ്രോജക്ടുകളുണ്ട്.