പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

മികച്ച പ്രകടനം കാഴ്ചവച്ച് ഐആർബി ഇൻഫ്രാസ്ട്രക്ചർ

ഡൽഹി: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 79.04 ശതമാനം വർധനവ് രേഖപ്പെടുത്തി 175 കോടി രൂപയായി ഉയർന്നു. 2022 ജനുവരി-മാർച്ച് പാദത്തിലെ സ്ഥാപനത്തിന്റെ മൊത്തം വരുമാനം മുൻവർഷത്തെ 1,650.40 കോടിയിൽ നിന്ന് 1,682.72 കോടി രൂപയായി ഉയർന്നു. അതേസമയം പ്രസ്തുത പാദത്തിലെ കമ്പനിയുടെ ചെലവ് കഴിഞ്ഞ വർഷത്തെ 1,474.27 കോടിയിൽ നിന്ന് 1,379.90 കോടി രൂപയായി കുറഞ്ഞു. കൊവിഡ്-19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷം രാജ്യത്തുടനീളമുള്ള സാമ്പത്തിക പ്രവർത്തനങ്ങളുടെ വേഗത വർദ്ധിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നേട്ടമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഈ കാലയളവിൽ പ്രോജക്ടുകളിലുടനീളമുള്ള കളക്ഷനുകളിൽ ശക്തമായ വളർച്ചയാണ് തങ്ങൾ കണ്ടതെന്ന് കമ്പനി അറിയിച്ചു. ഒരു ഇന്ത്യൻ ഹൈവേ നിർമ്മാണ കമ്പനിയാണ് ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ് ലിമിറ്റഡ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 1998-ലാണ് സ്ഥാപിതമായത്. രാജ്യത്തെ ആദ്യത്തെ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) റോഡ് പ്രൊജക്റ്റ് നടപ്പിലാക്കിയ ഐആർബി ഇൻഫ്രാസ്ട്രക്ചർ, അത്തരം സംരംഭങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്റർമാരിൽ ഒന്നാണ്.
നിലവിൽ കമ്പനിയുടെ ഓഹരികൾ 1.29 ശതമാനത്തിന്റെ നഷ്ടത്തിൽ 214 രൂപയിൽ വ്യാപാരം നടത്തുന്നു.

X
Top