ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ടൂറിസം,കാറ്ററിംഗ് വിഭാഗമായ ഐആര്‍സിടിസി, ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 232 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 5 ശതമാനം കുറവ്.
പ്രവര്‍ത്തന വരുമാനം 17 ശതമാനം ഉയര്‍ന്ന് 1002 കോടി രൂപയായപ്പോള്‍ ഇബിറ്റ 7 ശതമാനം ഉയര്‍ന്ന് 343 കോടി രൂപ. 34.2 ശതമാനമാണ് ഇബിറ്റ മാര്‍ജിന്‍. കാറ്ററിംഗ് സെഗ്മന്റ്ില്‍ നിന്നുള്ള വരുമാനം 35 ശതമാനം ഉയര്‍ന്ന് 471 കോടി രൂപയായി.
റെയില്‍ നീര്‍ സെഗ്മന്റ് വരുമാനം 10 ശതമാനം നേട്ടത്തില്‍ 96 കോടി രൂപ.തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായത്തില്‍ 17 ശതമാനത്തിന്റെ കുറവാണുണ്ടായത്. അതേസമയം വരുമാനം മുന്‍പാദത്തെ അപേക്ഷിച്ച് 4 ശതമാനം ഉയര്‍ന്നു.