Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപന: അദാനിയുടെ വരവ് വെല്ലുവിളിയല്ലെന്ന് ഐആർസിടിസി

ട്രെയിൻമാൻ സ്വന്തമാക്കി ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപന രംഗത്തേക്ക് കൂടി ചുവടുറപ്പിക്കാനൊരുങ്ങുന്ന അദാനിഗ്രൂപ്പിന്റ് കടന്നുവരവ് വെല്ലുവിളിയില്ലെന്ന പ്രതികണവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ്.

ഐആർസിടിസി അംഗീകൃത ഓൺലൈൻ ട്രെയിൻ ബുക്കിംഗ്, ഇൻഫർമേഷൻ പ്ലാറ്റ്ഫോമായ ട്രെയിൻമാൻ സ്വന്തമാക്കുന്നതിലൂടെ ടിക്കറ്റ് ബുക്കിംഗ് രംഗത്തെ ഐആർസിടിസി കുത്തക തകർക്കുകയാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന തരത്തിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് ഐആർസിടിസിയുടെ പ്രതികരണം.

ട്രെയിൻമാനെ അദാനി എന്റർപ്രൈസസ് ഏറ്റെടുക്കുന്നത് ഐആർസിടിസിയെ ബാധിക്കില്ലെന്നും, തങ്ങൾക്ക് ഭീഷണിയാവില്ലെന്നുമാണ് ജയറാം രമേശിന്റെ ട്വീറ്റിനോടുള്ള ഐആർസിടിസി പ്രതികരണം.

മാത്രമല്ല, ഇതൊരു തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണെന്നും, ട്രെയിൻമാൻ ഓഹരി മാറ്റൽ പ്രശ്നമാകില്ലെന്നും, ട്രെയിൻമാൻ പങ്കാളികളിൽ ഒരാൾ മാത്രമായതിനാൽ, മറ്റേതെങ്കിലും ഏജൻസി അത് ഏറ്റെടുക്കുന്നത് തങ്ങള ബാധിക്കില്ലെന്നും, എല്ലാ സംയോജന പ്രവർത്തനങ്ങളും ഐആർസിടിസി വഴി തുടരുമെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.

ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോം ആയ ‘ട്രെയിൻമാ’ന്‍റെ ഓഹരി ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് കരാറിൽ ഒപ്പുവെച്ചത് ദുസ്സൂചനയാണെന്ന് പറഞ്ഞുള്ള കോൺഗ്രസ് പ്രതികരണത്തിന് പിന്നാലെയാണ് ഐആർസിടിസി വിശദീകരണം.

ഐആർസിടിസിയുടെ 32 B2C പങ്കാളികളിൽ ഒരാളാണ് ട്രെയിൻമാൻ എന്നും മൊത്തം റിസർവ് ചെയ്ത ടിക്കറ്റിംഗിന്റെ 0.13 ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു.

ഇന്ത്യൻ റെയിൽവേയിൽ പ്രതിദിനം 14.5 ലക്ഷം റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും അതിൽ നിന്ന് 81 ശതമാനം ഇ-ടിക്കറ്റുകളും ഐആർസിടിസി വഴിയാണ് ബുക്ക് ചെയ്യുന്നതെന്നും ഐആർസിടിസി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് അദാനി എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ള അദാനി ഡിജിറ്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ് കരാറിൽ ഒപ്പുവെച്ചത്.

സ്റ്റാർക്ക് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ട്രെയിൻമാന്റെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവെച്ചതായി അദാനി എന്റർപ്രൈസസും വ്യക്തമാക്കിയിരുന്നു.

X
Top