ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

പേയ്‌മെന്റ് ലൈസൻസിന് അപേക്ഷിക്കാൻ ഒരുങ്ങി ഐആർസിടിസി

മുംബൈ: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) കമ്പനിയുടെ പ്രവർത്തനങ്ങൾക്കായുള്ള നിയന്ത്രണങ്ങൾ വ്യക്തമാക്കുകയും അതിന്റെ ഉദ്ദേശ്യം നിർവചിക്കുകയും ചെയ്യുന്ന ഒരു രേഖയായ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ഭേദഗതി വരുത്താൻ സാധ്യതയുണ്ടെന്നും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പേയ്‌മെന്റ് ലൈസൻസിന് അപേക്ഷിക്കാൻ തയ്യാറെടുക്കുന്നതായും സിഎൻബിസി ടിവി റിപ്പോർട്ട് ചെയ്തു.

ഈ സംഭവവികാസങ്ങളെത്തുടർന്ന് ബിഎസ്ഇയിൽ ഐആർസിടിസി ഓഹരികൾ 1 ശതമാനത്തിലധികം ഉയർന്ന് 677.30 രൂപയിലെത്തി. അതേസമയം ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റിംഗ് വിഭാഗം ഒന്നാം പാദത്തിൽ മൂന്ന് മടങ്ങ് വർധനയോടെ 248.5 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

X
Top