ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് വിതരണ വിഭാഗമായ ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍) ബുധനാഴ്ച 0.28 ശതമാനം താഴ്ന്ന് 723.55 രൂപയില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇയില്‍ 722.35 രൂപയിലായിരുന്നു ക്ലോസിംഗ്. എന്നാല്‍ സീ ബിസിനസ് ചാനല്‍ നടത്തിയ റിസര്‍ച്ച് പ്രകാരം ഓഹരി കുതിക്കാനുള്ള സാധ്യത ഏറെയാണ്.
അതുകൊണ്ടുതന്നെ 750 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ നിര്‍ദ്ദേശിക്കുന്നു. സ്റ്റോപ് ലോസ് -710 രൂപ. റിസര്‍ച്ച് പ്രകാരം ഇന്ത്യന്‍ റെയില്‍വേയ്‌സ് 92 ശതമാനത്തിന്റെ വരുമാന വര്‍ധനവ് വരുത്തിയിട്ടുണ്ട്. റിസര്‍വ്ഡ് പാസഞ്ചര്‍ സെഗ്മന്റില്‍ 24 ശതമാനവും അണ്‍റിസര്‍വ്ഡ് സെഗ്മന്റില്‍ 197 ശതമാനവും വരുമാന വളര്‍ച്ച കൈവരിച്ചു.
കഴിഞ്ഞ ആറ് മാസമായി കണ്‍സോളിഡേഷനിലായിരുന്ന ഓഹരിയാണ് ഐആര്‍സിടിസി. ഒരു വര്‍ഷത്തില്‍ 15 ശതമാനത്തിന്റെ നെഗറ്റീവ് ആദായമാണ് നല്‍കിയത്. 57,788 കോടി രൂപയാണ് വിപണി മൂല്യം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1:5 അനുപാതത്തില്‍ വിഭജനത്തിന് വിധേയമായി.