Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

പേയ്‌മെന്റ് മേഖലയിലേക്ക് കടക്കാൻ ഒരുങ്ങി ഐആർസിടിസി

മുംബൈ: പേയ്‌മെന്റ് മേഖലയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഇതുമായി ബന്ധപ്പെട്ട് കമ്പനി പേയ്‌മെന്റ് അഗ്രഗേറ്റർ എന്ന നിലയിലുള്ള ലൈസൻസിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർബിഐ) അപേക്ഷ സമർപ്പിക്കുമെന്ന് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു.

മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ മെയിൻ ഒബ്‌ജക്‌ട്‌സ് ക്ലോസ് മാറ്റുന്നതിനും പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കുന്നതിന് ഒരു പുതിയ ക്ലോസ് ഉൾപ്പെടുത്തുന്നതിനുമുള്ള അംഗീകാരം രജിസ്‌ട്രാർ ഓഫ് കമ്പനീസ്, എൻസിടി എന്നിവയിൽ നിന്ന് ഐആർസിടിസി അടുത്തിടെ നേടിയിരുന്നു.

എല്ലാ നോൺ-ബാങ്ക് പേയ്‌മെന്റ് അഗ്രഗേറ്റർമാരും പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം ആക്‌റ്റ്, 2007 പ്രകാരം ആർബിഐയിൽ നിന്ന് അംഗീകാരം നേടേണ്ടതുണ്ട്. നിലവിൽ ഐആർസിടിസിക്ക് അവരുടെ ഇൻ-ഹൗസ് പേയ്‌മെന്റ് ഗേറ്റ്‌വേ ആയ ഐ-പേ ഉണ്ട്. ഇത് കമ്പനിയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും റെയിൽ, ബസ്, വിമാന യാത്രകൾ, ടൂർ പാക്കേജുകൾ എന്നിവയുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള പേയ്‌മെന്റുകൾ പ്രാപ്തമാക്കുന്നു.

കൂടാതെ ഇതിന് ശക്തമായ ഒരു ഉപയോക്തൃ അടിത്തറ ഉണ്ട്. അതേപോലെ ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്) മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ യൂട്ടിലിറ്റി ബില്ലുകൾ, ഫീസ്, മുനിസിപ്പൽ നികുതികൾ എന്നിവയ്ക്കുള്ള ബിൽ പേയ്‌മെന്റ് സേവനങ്ങൾ നൽകുന്നതിനുള്ള ബിൽ പേയ്‌മെന്റ് ഗേറ്റ്‌വേയായി പ്രവർത്തിക്കാനും ഐആർസിടിസി പദ്ധതിയിടുന്നു.

X
Top