ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഐആര്‍ഡിഎഐയുടെ ബീമ സുഗം പ്ലാറ്റ്‌ഫോം തയ്യാറാകുന്നു

മുംബൈ: രാജ്യത്തെ ഇന്ഷുറന്സ് റെഗുലേറ്ററായ ഐ.ആര്.ഡി.എ.ഐയുടെ നേതൃത്വത്തില് ഇന്ഷുറന്സ് പ്ലാറ്റ്ഫോം ഉടനെ അവതരിപ്പിച്ചേക്കും. ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞ ചെലവില് ഇന്ഷുറന്സ് ഉത്പന്നങ്ങള് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി തയ്യാറാക്കുന്ന ബിമ സുഗം പ്ലാറ്റ്ഫോമിന്റെ അവസാനഘട്ട പ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്.

സാധാരണക്കാരുടെ ഇടയിലേക്ക് ഇന്ഷുറന്സ് വ്യാപിപ്പിക്കാന് ലക്ഷ്യമിട്ട് സാമ്പത്തിക സേവനമേഖലയിലെ ഉപഭോക്താക്കളുടെ വാങ്ങല് ശീലത്തെ സ്വാധീനിക്കാനാണ് ഇന്ഷുറന്സ് റെഗുലേറ്ററുടെ ശ്രമം. വിതരണ ചെലവ് ലാഭിക്കാമെന്നതിനാല് 20-30 ശതമാനം കുറഞ്ഞ പ്രീമയത്തില് ഇന്ഷുറന്സ് ഉത്പന്നങ്ങള് വാഗ്ദാനം ചെയ്യാന് കഴിയുമെന്നാണ് വിലയിരുത്തല്.

ടേം ഇന്ഷുറന്സ്, അപകട ഇന്ഷുറന്സ്, വാഹനം, ആരോഗ്യം, വസ്തു എന്നിവക്കുള്ള പരിരക്ഷ തുടങ്ങിയവയായിരിക്കും തുടക്കത്തില് ലഭ്യമാകുക. മറ്റുള്ളവ രണ്ടമാത്തെ ഘട്ടത്തിലും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. പോളിസികള് എളുപ്പത്തിലും സുരക്ഷിതമായും കൈകാര്യം ചെയ്യുന്നതിന് ഡീമാറ്റ് രൂപത്തില് സൂക്ഷിക്കാനും സൗകര്യമുണ്ടാകും.

പേപ്പര് വര്ക്കുകള് ഒഴിവാക്കി കാലാകാലങ്ങളില് പുതുക്കാനും ഇതിലൂടെ കഴിയും. രാജ്യത്തെ ഇന്ഷുറന്സ് വിപണിയില് 25 ശതമാനമെങ്കിലും പങ്കാളിത്തമുള്ള പോളിസി ബസാറിനെയാകും തീരുമാനം ബാധിക്കുക.

ഇന്ഫോ എഡ്ജിന്റെയും ജപ്പാനിലെ സോഫ്റ്റ്ബാങ്കിന്റെയും പിന്തുണയുള്ള പോളിസി ബസാറിന്റെ മാതൃകമ്പനി പിബി ഫിന്ടെക് രണ്ടുവര്ഷം മുമ്പാണ് സ്റ്റോക് എക്ചേഞ്ചില് ലിസ്റ്റ് ചെയ്തത്.

ഇന്ഫോ എഡ്ജിന് പിബി ഫിന്ടെകില് 17.50 ശതമാനം ഓഹരി വിഹിതമുണ്ട്. സിംഗപുരിലെ ടെമാസെക് ഹോള്ഡിങ്സിന്റെ അനുബന്ധ സ്ഥാപനമായ ക്ലെമോര് ഇന്വെസ്റ്റുമെന്റ്സിനാകട്ടെ 5.43 ശതമാനവും വിഹിതമുണ്ട്.

X
Top