പ്രകൃതിവാതക ഉപഭോഗം 60 ശതമാനം ഉയരുമെന്ന് പഠനംകേരളത്തില്‍ 3 വര്‍ഷത്തില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍: മന്ത്രി പി രാജീവ്ഇലക്ട്രോണിക്സ് ഘടക നിർമാണ പ്രോത്സാഹന പദ്ധതി ഉടൻതീരുവ യുദ്ധം: തുടർനടപടികൾ മരവിപ്പിച്ച് ഇയുഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് മൂഡീസ്

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് അയർലണ്ടിന്റേത്

നൊമാഡ് പാസ്പോർട്ട്‌ ഇൻഡെക്സ് പുറത്തുവിട്ട 2025 ലെ പട്ടിക പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇനി അയർലണ്ടിന്റേത്.

സ്വിറ്റ്‌സര്‍ലൻഡ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഗ്രീസ് മൂന്നാമതും പോര്‍ച്ചുഗല്‍ നാലാമതുമെത്തി. മാൾട്ടയാണ് അഞ്ചാം സ്ഥാനത്ത്.

വീസ ഫ്രീ യാത്ര, ടാക്‌സേഷന്‍, ആഗോളമായി രാജ്യത്തിനുള്ള പ്രതിച്ഛായ, ഇരട്ട പൗരത്വത്തിനുള്ള സൗകര്യം, വ്യക്തിസ്വാതന്ത്ര്യം മുതലായവ മാനദണ്ഡങ്ങളാക്കി തയാറാക്കിയ പട്ടികയില്‍ ആകെ 109 പോയിന്റാണ് അയര്‍ലൻഡ് നേടിയത്.

2020 ല്‍ ലക്‌സംബര്‍ഗ്, സ്വീഡന്‍ എന്നിവയുമായി അയര്‍ലൻഡ് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. പട്ടികയില്‍ ആദ്യ 9 സ്ഥാനക്കാരും യൂറോപ്യന്‍ രാജ്യങ്ങളാണ്.

X
Top