കേരളത്തിലേക്ക് ധാരാളം നിക്ഷേപകർ വരാൻ താൽപര്യപ്പെടുന്നു: പി രാജീവ്വിഴിഞ്ഞത്തിന് സമീപം കേരളത്തിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മാണശാലക്ക് നീക്കംഇന്ത്യ അതിവേഗം വളരുന്ന നമ്പർ വൺ സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്വിദേശ നാണയ ശേഖരം താഴേക്ക്ആശങ്കയൊഴിയാതെ ഇന്ത്യൻ ഐടി മേഖല; രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ല

ഐഎസ്ഇഎംടിയെ കിർലോസ്കർ ഫെറസ് ഇൻഡസ്ട്രീസുമായി ലയിപ്പിക്കും

മുംബൈ: ഇന്ത്യൻ സീംലെസ് മെറ്റൽ ട്യൂബ്സ് ലിമിറ്റഡിന്റെ (ISMT) മുഴുവൻ ബിസിനസ്സ് പ്രവർത്തനങ്ങളും സംയോജിപ്പിക്കുന്നതിനും ഏകീകരിക്കുന്നതിനുമുള്ള ലയനത്തിന്റെ പദ്ധതി പ്രഖ്യാപിച്ച് ഒരു പ്രമുഖ കാസ്റ്റിംഗ്, പിഗ് അയേൺ നിർമ്മാതാക്കളായ കിർലോസ്കർ ഫെറസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്.

നിർദ്ദിഷ്ട ലയനം 2023 ഏപ്രിൽ 1 ന് മുൻപ് പൂർത്തിയാക്കും. ലയനത്തിന് മുൻപ് ഐഎസ്ഇഎംടിയുടെ എല്ലാ ആസ്തികളും, സ്വത്തുക്കളും,ബാധ്യതകളും കിർലോസ്കർ ഫെറസ് ഇൻഡസ്ട്രീസിലേക്ക് മാറ്റപ്പെടും. കൂടാതെ ലയനത്തിന്റെ ഫലമായി ഐ‌എസ്‌എം‌ടിയിന്റെ ഓഹരി ഉടമകൾ കെഎഫ്ഐഎല്ലിന്റെ ഓഹരിയുടമകളാകും.

ട്യൂബ് വിപണിയിലേക്ക് പ്രവേശിക്കാൻ ഈ ഇടപാട് കമ്പനിയെ സഹായിക്കുമെന്ന് കെഎഫ്‌ഐഎൽ ചെയർമാൻ അതുൽ കിർലോസ്‌കർ പറഞ്ഞു. 2022 മാർച്ചിലാണ് കമ്പനി ഐഎസ്ഇഎംടിയെ ഏറ്റെടുത്തത്.

1991-ൽ സ്ഥാപിതമായ കിർലോസ്കർ ഫെറസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ കാസ്റ്റിംഗ്, പിഗ് അയേൺ നിർമ്മാതാക്കളിൽ ഒന്നാണ്. ട്രാക്ടറുകൾ, ഓട്ടോമൊബൈൽ, ഡീസൽ എഞ്ചിനുകൾ തുടങ്ങി വിവിധ വ്യവസായ മേഖലകൾക്ക് കമ്പനി അതിന്റെ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.

അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ട്യൂബ് നിർമ്മാതാക്കളാണ് ഐഎസ്ഇഎംടി. 6 മുതൽ 273 മില്ലിമീറ്റർ വരെ വ്യാസമുള്ള ട്യൂബുകൾ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന ട്യൂബുകളുടെ നിർമ്മാതാക്കളിൽ ഒന്നാണിത്.

X
Top