അമാനി, ബർബെറി തുടങ്ങിയ നിരവധി ഐക്കണിക് ഫാഷൻ ബ്രാൻഡുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് ശേഷം, മുകേഷ് അംബാനിയും ഇഷ അംബാനിയും പുതിയ ബ്രാൻഡിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കുന്നു. അമേരിക്കൻ വസ്ത്ര ബ്രാൻഡായ ഗ്യാപ് ആണ് ഇന്ത്യയിലേക്ക് എത്തുന്നത്.
രാജ്യത്തുടനീളം 100-ലധികം സ്റ്റോറുകൾ സ്ഥാപിക്കാൻ ആണ് റിലയൻസ് പദ്ധതിയിടുന്നത്. നിലവിൽ, റിലയൻസ് സ്റ്റോറുകളിലും അതിന്റെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ എജിയോയിലും ഗ്യാപ്പ് ലഭ്യമാണ്.
ഇരു കമ്പനികളും തമ്മിലുള്ള ഇടപാടിന്റെ വിപുലീകരണത്തിലൂടെ, ടാറ്റയുടെ വെസ്റ്റ്‌സൈഡ്, വിദേശ ബ്രാൻഡായ യുണിക്ലോ, എച്ച് ആൻഡ് എം, സാറ തുടങ്ങിയ രാജ്യത്തുടനീളമുള്ള നിരവധി ജനപ്രിയ ബ്രാന്ഡുകള്ക്ക് കടുത്ത മത്സരം ആണ് ഉണ്ടാകുക.
റിലയൻസിനോട് മത്സരിക്കുന്ന ബ്രാൻഡുകളായ യുണിക്ലോ, എച്ച് ആൻഡ് എം എന്നിവയും ഉടൻ പുതിയ സ്റ്റോറുകൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. യുണിക്ലോ ഉടൻ തന്നെ ഇന്ത്യയിൽ 11 പുതിയ സ്റ്റോറുകൾ തുറക്കാൻ ഒരുങ്ങുന്നു,
കൂടാതെ എച്ച് ആൻഡ് എം രാജ്യത്ത് 50 പുതിയ സ്റ്റോറുകൾ തുറക്കാൻ തയ്യാറെടുക്കുകയാണ്.