ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഇന്ത്യയുടെ ചന്ദ്രയാൻ ലാൻഡിങ് ദൗത്യം അടുത്ത വർഷം ജൂണിൽ

ബംഗളൂരു: ഒരിക്കൽ പരാജയപ്പെട്ട ചന്ദ്രയാൻ ലാൻഡിങ് ദൗത്യം അടുത്ത വർഷം ജൂണിൽ ഇന്ത്യ വിജയകരമായി നടപ്പിലാക്കുമെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ്. ഭാവിയിലെ മറ്റു ബഹിരാകാശ ദൗത്യങ്ങൾക്ക് കൂടി നിർണായകമായ കൂടുതൽ കരുത്തുറ്റ ചാന്ദ്ര റോവറുമായാണ് ചന്ദ്രയാൻ -3 വിക്ഷേപിക്കുന്നത്. ചന്ദ്രയാൻ -3 (സി -3) വിക്ഷേപണം ലോഞ്ച് വെഹിക്കിൾ മാർക്ക് -3 (എൽവിഎം 3) യിലാണ് നടക്കുക എന്നും ഇസ്രോ ചെയർമാൻ പറഞ്ഞു.

ഇതോടൊപ്പം തന്നെ ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയായ ഗഗൻയാനിനായുള്ള ആദ്യ പരീക്ഷണ പറക്കലും അടുത്ത വർഷം ആദ്യം നടക്കും. വിജയകരമായ ദൗത്യങ്ങൾക്ക് ശേഷം 2024 അവസാനത്തോടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ഭ്രമണപഥത്തിലെത്തിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.

2019 സെപ്റ്റംബറിൽ ചന്ദ്രയാൻ -2 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ തകർന്നതിനെ തുടർന്ന് ചന്ദ്രനിൽ റോവർ ഇറക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. സി-3 ഇപ്പോൾ തയാറാണ്. ഇത് സി-2 ന്റെ പകർപ്പല്ല.

എൻജിനീയറിങ്ങിൽ കാര്യമായ വ്യത്യാസമുണ്ട്. കഴിഞ്ഞ തവണത്തെ പോലെ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത് കൂടുതൽ കരുത്തുറ്റതാക്കിയിട്ടുണ്ടെന്നും സോമനാഥ് പറഞ്ഞു. നിരവധി മാറ്റങ്ങളുണ്ട്. പേടകത്തിന്റെ ലാന്റിങ് ലെഗ്സ് ശക്തമാണ്, ഇതിന് മികച്ച ഇൻസ്ട്രുമെന്റേഷൻ സംവിധാനം ഉണ്ടായിരിക്കും.

എന്തെങ്കിലും പരാജയം സംഭവിക്കുകയാണെങ്കിൽ ബദൽ സംവിധാനം ഉപയോഗിച്ച് പരിഹരിക്കാൻ കഴിയുമെന്നും ഇസ്രോ ചെയർമാൻ പറഞ്ഞു.

സഞ്ചരിക്കേണ്ട ഉയരം കണക്കാക്കാനും അപകടരഹിതമായ സ്ഥലങ്ങൾ കണ്ടെത്താനും റോവറിൽ മികച്ച സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിന് മുൻപ് ആറ് പരീക്ഷണ പറക്കലുകൾ നടത്തുമെന്നും ഗഗൻയാൻ ദൗത്യത്തിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും സോമനാഥ് പറഞ്ഞു.

X
Top