Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ആർഎൽവി പുഷ്പക് ലാൻഡിങ് പരീക്ഷണം വിജയകരം

എസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിള്‍(ആർഎൽവി)പുഷ്പകിന്റെ ലാൻഡിങ് പരീക്ഷണം വിജയകരം. കർണാടകയിലെ ചലകാരേയിൽ ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം.

ചിനൂക്ക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച് താഴേക്കിട്ടു. പേടകം സ്വയം ദിശമാറ്റി ലാൻഡ് ചെയ്തു.

ആർഎൽവിയുടെ മൂന്നാമത്തെ ലാൻഡിങ് ദൗത്യമാണ് നടന്നത്. 2016ലും കഴിഞ്ഞ ഏപ്രിലിലുമായിരുന്നു മുൻപ് വിജയകരമായ പരീക്ഷണങ്ങൾ നടന്നത്. ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായാണ് കുറഞ്ഞ ചെലവിൽ റീയൂസബിൾ ലോഞ്ചിങ് വെഹിക്കിൾ വികസിപ്പിച്ചതെന്ന് ഐഎസ്ആർഒ അധികൃതർ അറിയിച്ചു.

‘‘ഏറ്റവും മികച്ച രീതിയിൽ ബഹിരാകാശ ദൗത്യം നടത്താനായി ഇന്ത്യ നിർമിച്ചതാണ് പുഷ്പക്. ഭാവിയിലെ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിരിക്കും.

ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നതിനുള്ള അത്യാധുനിക സാങ്കേതികതയും ഈ ബഹിരാകാശ പേടകത്തിനുണ്ട്.’’– ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് വ്യക്തമാക്കി.

X
Top