ഇന്ത്യയുടെ കരുതൽ വിദേശ നാണ്യ ശേഖരത്തിൽ ഇടിവ്യുഎഇയിൽനിന്ന് ഈന്തപ്പഴം ഇറക്കുമതി നടത്തുന്നതിനെക്കുറിച്ച് പരിശോധനയ്ക്ക് കേന്ദ്രസർക്കാർകംപ്യൂട്ടർ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാൻ ഇന്ത്യഇന്ത്യ- കാനഡ നയതന്ത്ര സംഘർഷം: വ്യാപാര ബന്ധത്തിൽ പ്രതിസന്ധിക്ക് സാധ്യതവിദേശനാണ്യ ശേഖരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ; ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനം

കേരളത്തില്‍ സാന്നിധ്യം ശക്തമാക്കി ഇസുസു മോട്ടോഴ്‌സ് ഇന്ത്യ

കൊച്ചി: കേരളത്തിലെ ഉപഭോക്താക്കള്‍ക്കു ബ്രാന്‍ഡ് ടച്ച് പോയിന്റുകള്‍ മെച്ചപ്പെടുത്തുന്നതിനും നെറ്റ് വര്‍ക്ക് ശക്തിപ്പെടുത്തുന്നതിനുമായി ഇസുസു മോട്ടോഴ്‌സ് ഇന്ത്യ സംസ്ഥാനത്തെ സാന്നിധ്യം ശക്തമാക്കുന്നു.

കൊച്ചിയിലും കോഴിക്കോട്ടും പുതിയ സെന്ററുകള്‍ തുറന്നുകൊണ്ട് പുതിയ വിപണന പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചു.

കൊച്ചിയില്‍ ഇടപ്പള്ളി എന്‍ എച്ച് 17 ല്‍ ലുലുമാളിന് എതിര്‍വശത്ത് മണികണ്ഠന്‍ മോട്ടോഴ്‌സും കോഴിക്കോട് മീഞ്ചന്ത വട്ടക്കിണറില്‍ ഇ വി എം ഗ്രൂപ്പും ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇസുസു വാഹന ഷോറൂമുകള്‍ തുറന്നു.

കൊച്ചി ഷോറൂമിന്റെ ഉദ്ഘാടനം ഇസുസു മോട്ടോഴ്‌സ് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ടോറു കിഷിമോട്ടോയും മണികണ്ഠന്‍ മോട്ടോഴ് സിഎംഡി എസ് രാഘവേന്ദ്രയും ചേര്‍ന്ന് നിര്‍വഹിച്ചു.

ജപ്പാനിലെ ജനപ്രിയ ബ്രാന്‍ഡായ ഇസുസു മോട്ടോഴ്‌സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഇസുസു മോട്ടോഴ്‌സ് ഇന്ത്യ 2012 ഓഗസ്റ്റ് മുതലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് ആന്ധ്രപ്രദേശിലെ 107 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ശ്രീ സിറ്റിയിലെ അത്യാധുനിക പ്ലാന്റിലാണ്.

രാജ്യത്തെ ആദ്യ ലൈഫ് സ്‌റ്റൈല്‍, അഡ്വെഞ്ചര്‍ പിക്ക് അപ്പ് വാഹനമായ ഇസുസു ഡി – മാക്‌സ് വി – ക്രോസ്, ആള്‍റൗണ്ടര്‍ പിക്ക് ആപ്പ് ഹൈ – ലാന്‍ഡര്‍, വ്യക്തിഗത വാഹന വിഭാത്തില്‍ പ്രീമിയം 7 സീറ്റര്‍ എസ് യു വി എംയു – എക്‌സ്, വാണിജ്യ വിഭാഗത്തില്‍ ഡി – മാക്‌സ് പിക്ക് അപ്പുകള്‍ തുടങ്ങിയ വാഹന പ്രേമികളുടെ നിരവധി ഇഷ്ട വാഹനങ്ങള്‍ ഇസുസു ഉല്‍പന്ന നിരയിലുണ്ട്.

X
Top