Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഐടി: സിഇഒ-പുതുമുഖ ജീവനക്കാരുടെ വേതന അന്തരം ഉയരുന്നു

മുംബൈ: സിഇഒമാരുടെതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഐടി മേഖലയിലെ പുതു ജീവനക്കാര്‍ ശമ്പള മുരടിപ്പ് നേരിടുന്നു. ബിസിനസ് ടുഡേ റിപ്പോര്‍ട്ടനുസരിച്ച് സിഇഒമാരുടെ ശമ്പളം 1500 ശതമാനത്തോളം ഉയര്‍ന്നപ്പോള്‍ പുതുമുഖ ജീവനക്കാരുടെ വേതന വര്‍ദ്ധനവ്‌ വെറും 45 ശതമാനം മാത്രമാണ്. 10 വര്‍ഷത്തെ കണക്കെടുത്താല്‍ പുതുമുഖ ജീവനക്കാരുടെ വേതനം 46.94 ശതമാനം മാത്രമാണ് മെച്ചപ്പെട്ടത്.

അതേസമയം സിഇഒമാരുടെ ശമ്പളം, 1,492.27 ശതമാനം കുതിച്ചുയര്‍ന്നു. ശരാശരി നേട്ടം സിഇഒമാരുടേത് 1449.02 ശതമാനവും ഫ്രഷര്‍മാരുടേത് 40 ശതമാനവുമാണ്. വരുമാന ഡാറ്റകളും പൊതുവായ വിവരങ്ങളുമധികരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ശമ്പളത്തിലെ ഈ പൊരുത്തക്കേട് വ്യവസായ പ്രമുഖര്‍ക്കും ദഹിക്കുന്നില്ല.പുതുമുഖ ജീവനക്കാര്‍ക്ക് ലഭ്യമാകുന്ന നഷ്ടപരിഹാരവും വര്‍ദ്ധിക്കുന്നില്ല. 12 വര്‍ഷം മുമ്പ് കമ്പനികള്‍ നല്‍കിയിരുന്ന അതേ 3.5-4 ലക്ഷം രൂപയാണ് ഇവര്‍ക്ക് കിട്ടുന്നത്.

അതേസമയം മാനേജര്‍മാരുടേയും സീനിയേഴ്‌സിന്റെയും ശമ്പളം 7 മടങ്ങ് വരെ ഉയര്‍ന്നു, ഇന്‍ഫോസിസിന്റെ മുന്‍ സിഎഫ്ഒയും ബോര്‍ഡ് അംഗവുമായ ടി വി മോഹന്‍ദാസ് പൈ പറയുന്നു.

ടീം ലീസ് ഡിജിറ്റലില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഒരു പുതിയ ജീവനക്കാരനും സിഇഒയും തമ്മിലുള്ള വേതന അനുപാതം ഇന്‍ഫോസിസിസ്- 1:973, വിപ്രോ- 2:111,എച്ച്‌സിഎല്‍ ടെക്‌നോളജീസ്- 1:020,ടെക് മഹീന്ദ്ര- 6:44, ടിസിഎസ് -6:19 എന്നിങ്ങനെയാണ്.

X
Top