Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വിദേശനാണ്യത്തിൽ 20 ശതമാനം വരുമാന വര്‍ധനയുമായി ഐടി കമ്പനികള്‍

ബെംഗളൂരു: വിദേശനാണ്യ വരുമാനത്തിൽ മികവുപുലര്‍ത്തി ഐടി കമ്പനികള്‍. 2023 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍ടെക് തുടങ്ങിയ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) സേവന കമ്പനികള്‍ വിദേശനാണ്യത്തിന്റെ ഏറ്റവും സ്ഥിരതയുള്ള സമ്പാദകരായി മാറി.

കണക്കുകള്‍ പ്രകാരം ലിസ്റ്റ് ചെയ്ത ഐടി കമ്പനികളുടെ സംയുക്ത ഫോറെക്‌സ് വരുമാനം 2023 സാമ്പത്തിക വര്‍ഷത്തില്‍ 20.7 ശതമാനം വര്‍ധിച്ച് 5.14 ലക്ഷം കോടി രൂപയിലെത്തി. 2022-23-ല്‍ ആദ്യമായി, അവരുടെ സംയുക്ത ഫോറെക്‌സ് വരുമാനം ലിസ്റ്റുചെയ്ത എണ്ണ, വാതക കമ്പനികളെയും മറ്റ് മേഖലകളിലെ ലിസ്റ്റുചെയ്ത എണ്ണ ഇതര കമ്പനികളെയും മറികടന്നു.

ഐടി വ്യവസായം കഴിഞ്ഞാല്‍ രാജ്യത്തിനു ഏറ്റവുമധികം വിദേശ നാണയം നേടിത്തരുന്നതു ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമോട്ടീവ്, ഓട്ടോ ആന്‍സിലറികള്‍, വ്യാവസായിക ലോഹങ്ങള്‍, മൂലധന വസ്തുക്കള്‍, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ വ്യവസായങ്ങളാണ്. നിര്‍മ്മാണ കമ്പനികളുടെ (എക്സ്-ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ്) വിദേശ നാണ്യ വരുമാനം അഞ്ച് ശതമാനം ഇടിഞ്ഞ് 5.08 ലക്ഷം കോടി രൂപയായി.

മാനുഫാക്ചറിംഗ് സ്ഥാപനങ്ങളുടെ ഫോറെക്സ് വരുമാനത്തിലെ ഗണ്യമായ കുറവ്, കയറ്റുമതിയിൽ രാജ്യത്തിൻറെ മാന്ദ്യത്തെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ചരക്ക് കയറ്റുമതി വ്യാപകമായ തളർച്ചയിലാണെന്നു വ്യവസായ വിദഗ്ധര്‍ പറയുന്നു. മറുവശത്ത്, ഐടി സേവന സ്ഥാപനങ്ങള്‍ അവരുടെ കയറ്റുമതി ബിസിനസില്‍ വളര്‍ച്ച നിലനിര്‍ത്തി.

2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഒറ്റ അക്കത്തില്‍ മാത്രമാണ് വളര്‍ന്നത്. അതേസമയം ഐടി സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള സേവന കയറ്റുമതി ശക്തമായ വളര്‍ച്ച നിലനിര്‍ത്തി. ഈ പ്രവണത 2024 സാമ്പത്തിക വര്‍ഷം വരെ നിലനില്‍ക്കുമെന്ന് ഇക്വിനോമിക്സ് റിസര്‍ച്ചിന്റെ സ്ഥാപകനും സിഇഒയുമായ ജി ചൊക്കലിംഗം പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, ഐടി കമ്പനികളുടെ സംയുക്ത കയറ്റുമതി വരുമാനം 14.6 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. അതേസമയം, ലിസ്റ്റുചെയ്യപ്പെട്ട മറ്റ് കമ്പനികളുടെ ഫോറെക്‌സ് വരുമാനം 4.8 ശതമാന൦ വളർച്ചയെ നേടിയുള്ളു.

തല്‍ഫലമായി, ഐടി കമ്പനികളുടെയും മറ്റ് മേഖലകളിലെ സ്ഥാപനങ്ങളുടെയും കയറ്റുമതി വരുമാനത്തിന്റെ അനുപാതം ക്രമാനുഗതമായി കുറയുന്നു.

കൂടാതെ, 23 സാമ്പത്തിക വര്‍ഷത്തിലെ കയറ്റുമതി വരുമാനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് (എംആര്‍പിഎല്‍) തുടങ്ങിയ ക്രൂഡ് ഓയില്‍ റിഫൈനറുകളെ ഐടി മേഖല മറികടന്നു.

എണ്ണ, വാതക കമ്പനികളുടെ സംയുക്ത ഫോറെക്‌സ് വരുമാന൦ കഴിഞ്ഞ വര്ഷം (റുപ്പീ ടെമിൽ ) 34.4 ശതമാനം വളർന്നു 4.6 ലക്ഷം കോടിയിലെത്തി.

2023 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അധികം കയറ്റുമതി നടത്തിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് (3.7 ലക്ഷം കോടി രൂപ).

തൊട്ടുപിന്നാലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (1.83 ലക്ഷം കോടി രൂപ), ഇന്‍ഫോസിസും (1.21 ലക്ഷം കോടി രൂപ) എന്നിവയും ഉണ്ട്. വിപ്രോ (63,700 കോടി രൂപ), എംആര്‍പിഎല്‍ (45,500 കോടി രൂപ), എച്ച്സിഎല്‍ടെക് (40,900 കോടി രൂപ) എന്നിവയാണ് മറ്റ് മികച്ച വരുമാനം നേടിയവര്‍.

ക്രൂഡ് ഓയില്‍ റിഫൈനറികള്‍ പരിശോധിച്ചാല്‍ മറ്റുള്ളവയില്‍നിന്നും വ്യത്യസ്തമായി അവരുടെ ഫോറെക്സ് ചെലവുകള്‍ അവരുടെ വരുമാനത്തേക്കാള്‍ കൂടുതലാണ്. മറിച്ച് ഐടി കമ്പനികളുടെ ഫോറെക്സ് വരുമാനം അവരുടെ ചെലവുകളേക്കാള്‍ ഇരട്ടിയിലധികമാണ്.

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ഫാര്‍മസ്യൂട്ടിക്കല്‍സ്, കയറ്റുമതിലെ മറ്റൊരു വലിയ മേഖലയാണ്. ഇവയുടെ സംയോജിത ഫോറെക്‌സ് വരുമാനം ഏകദേശം 82,500 കോടി രൂപയാണ്.

ഓട്ടോമോട്ടീവ് മേഖല 2023 സാമ്പത്തിക വര്‍ഷത്തില്‍ നേടിയത് 71,000 കോടി രൂപയുമാണ്.

ബിഎസ്ഇ500, ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചികകളില്‍ നിന്ന് ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് മേഖലകളിലുള്ളവ ഒഴികെയുള്ള 795 കമ്പനികളുടെ സാമ്പിള്‍ വാര്‍ഷിക ധനകാര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണ്ടെത്തലുകള്‍.

X
Top