Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കാമ്പസ് റിക്രൂട്ട്‌മെന്റില്‍ 40 ശതമാനം കുറവ് വരുത്താന്‍ ഐടി കമ്പനികള്‍

ന്യൂഡല്‍ഹി: ഐടി തൊഴില്‍ വിപണി അങ്ങേയറ്റം മത്സരാധിഷ്ഠിതമാണ്. അവസരങ്ങള്‍ കുറഞ്ഞതാണ് കാരണം. ഈ സാഹചര്യത്തില്‍ റിക്രൂട്ട്‌മെന്റ് പരിഷ്‌ക്കരിക്കുകയാണ് കമ്പനികള്‍.

ടീംലീസ് ഡിജിറ്റല്‍ വിശകലന പ്രകാരം നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ ഫ്രഷര്‍മാരുടെ നിയമനം 40 ശതമാനം ചുരുക്കും. ഏകദേശം 155,000 വിദ്യാര്‍ത്ഥികളെ കാമ്പസില്‍ നിന്നും റിക്രൂട്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 2022-2023 ല്‍ 230,000 വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തിരുന്നു.

കാമ്പസ് റിക്രൂട്ട്‌മെന്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് ഓഫറുകള്‍ നല്‍കുമെന്നും വിപ്രോ ചീഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഓഫീസര്‍ സൗരഭ് ഗോവല്‍ വെളിപെടുത്തി.ഫ്രഷേഴ്‌സിന്റെ നിയമനം ഫെബ്രുവരിയില്‍ വിപ്രോ 50 ശതമാനം കുറച്ചിരുന്നു.മാത്രമല്ല, 6.5 ലക്ഷം രൂപ എന്ന വാര്‍ഷിക വേതനത്തില്‍ മാറ്റം വരുത്താനും തയ്യാറായി.

കൂടാതെ ഐടി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുകയാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഇത്. ഈ വര്‍ഷം 696 ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടതായി വെബ്സൈറ്റ് ലേഓഫ്.എഫൈ്വഐ റിപ്പോര്‍്ട്ട് ചെയ്തു.

മെയ് 18 വരെ ഏകദേശം 197,985 ടെക് തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടമായത്.

X
Top