ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പിഎം കുസും സ്‌കീം നടപ്പിലാക്കുന്നതില്‍ തടസങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: കാര്‍ഷിക മേഖലയില്‍ സൗരോര്‍ജ്ജം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പിഎം കുസും സ്‌കീം നടപ്പിലാക്കുന്നതില്‍ തടസങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്.

പദ്ധതിയുടെ 30 ശതമാനം മാത്രമാണ് ഇപ്പോള്‍ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2026ലാണ് പദ്ധതി പൂര്‍ത്തിയാക്കേണ്ടത്.

2019-ല്‍ ആരംഭിച്ച പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷാ ഏവം ഉത്താന്‍ മഹാഭിയാന്‍ (പിഎം കുസും) പദ്ധതിയുടെ ലക്ഷ്യം കര്‍ഷകരെ സൗരോര്‍ജ്ജത്തിലേക്ക് മാറാന്‍ സഹായിക്കുകയും കൃഷി കൂടുതല്‍ സുസ്ഥിരമാക്കുകയും പരമ്പരാഗത ഊര്‍ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതാണ്.

എന്നാല്‍ ആറ് വര്‍ഷത്തിന് ശേഷം പദ്ധതി ലക്ഷ്യത്തിന്റെ 30 ശതമാനം മാത്രമേ നേടിയിട്ടുള്ളൂ എന്ന് ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നടത്തിയ സര്‍വേകളില്‍ നിന്നുള്ള കണ്ടെത്തലുകള്‍ പ്രകാരം തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ (സിഎസ്ഇ) റിപ്പോര്‍ട്ട് പറയുന്നു.

അതായത് ആറ് വര്‍ഷത്തിന് ശേഷം പദ്ധതി ലക്ഷ്യത്തിന്റെ 30 ശതമാനം മാത്രമേ നേടിയിട്ടുള്ളൂ എന്ന് വ്യക്തം. ”കാലാവസ്ഥാ വ്യതിയാനം വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനാല്‍, സുസ്ഥിരമായ രീതികളില്‍, പ്രത്യേകിച്ച് കൃഷി പോലുള്ള പ്രധാന മേഖലകളില്‍ നിക്ഷേപം നടത്തുന്നത് എന്നത്തേക്കാളും നിര്‍ണായകമാണ്,” സിഎസ്ഇ പറയുന്നു.

ഈ സാഹചര്യത്തില്‍, പിഎം കുസും പോലുള്ള പദ്ധതികള്‍ക്ക് ഇന്ത്യയുടെ കാലാവസ്ഥാ പ്രവര്‍ത്തന ശ്രമങ്ങളെ ഗണ്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും എന്നാണ് സിഎസ്ഇയുടെ അഭിപ്രായം.

സ്‌കീമിനെ മൂന്ന് ഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. ഉപയോഗിക്കാത്ത സ്ഥലങ്ങളില്‍ മിനി ഗ്രിഡുകള്‍ സ്ഥാപിക്കല്‍, ഡീസല്‍ വാട്ടര്‍ പമ്പുകള്‍ക്ക് പകരം ഓഫ് ഗ്രിഡ് സോളാര്‍ പമ്പുകള്‍, ഇലക്ട്രിക് വാട്ടര്‍ പമ്പുകള്‍ മാറ്റി ഗ്രിഡ് സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുക എന്നതാണ് അത്.

ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മാത്രമാണ് ഇത് നടപ്പാക്കുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നത്. സോളാര്‍ വാട്ടര്‍ പമ്പുകളിലേക്ക് മാറിയ കര്‍ഷകര്‍ സന്തുഷ്ടരാണ്, ഇവ പകല്‍ സമയത്തെ ജലസേചനം അനുവദിക്കുകയും രാത്രി സമയ ഷെഡ്യൂളുകളും പവര്‍ കട്ടും ഒഴിവാക്കുകയും ചെയ്യുന്നു.

ഡീസലില്‍ നിന്ന് സോളാര്‍ പമ്പുകളിലേക്ക് മാറിയ കര്‍ഷകര്‍ ഗണ്യമായി ലാഭിക്കുന്നു, ഹരിയാനയിലെ ചില കര്‍ഷകര്‍ പ്രതിവര്‍ഷം 55,000 രൂപ വരെ ലാഭിക്കുന്നു.

സിഎസ്ഇ പറയുന്നതനുസരിച്ച്, പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് കര്‍ഷകര്‍ക്ക് വിലകുറഞ്ഞ വൈദ്യുതിയുടെ ലഭ്യതയാണ്, ഇത് ഇലക്ട്രിക് വാട്ടര്‍ പമ്പുകളില്‍ നിന്ന് സോളാര്‍ വാട്ടര്‍ പമ്പുകളിലേക്ക് മാറാനുള്ള പ്രോത്സാഹനത്തെ കുറയ്ക്കുന്നു.

ചില സംസ്ഥാനങ്ങളിലെ നടപ്പാക്കല്‍ മാതൃകയുടെ കേന്ദ്രീകരണമാണ് മറ്റൊരു വെല്ലുവിളിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

X
Top