കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഫലപ്രഖ്യാപനം നടത്താനിരിക്കെ ഐടി ഓഹരികള്‍ ഇടിവ് നേരിട്ടു

ന്യൂഡല്‍ഹി: വിവര സാങ്കേതിക വിദ്യ ഓഹരികള്‍ (ഐടി) ചൊവ്വാഴ്ച ഇടിവ് നേരിട്ടു. നിഫ്റ്റി ഐടി സൂചിക 1 ശതമാനം താഴ്ചയിലാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന ടിസിഎസ് 2 ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ എതിരാളിയായ ഇന്‍ഫോസിസ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയോട് അടുക്കുകയായിരുന്നു.

ഏകദേശം 3 ശതമാനം ഇടിവാണ് ഇന്‍ഫോസിസ് ഓഹരി രേഖപ്പെടുത്തിയത്. എച്ച്‌സിഎല്‍ ടെക്, വിപ്രോ, ടെക് മഹീന്ദ്ര എന്നിവയും താഴ്ച വരിച്ചിട്ടുണ്ട്. നാലാംപാദം ഐടി കമ്പനികളെ സംബന്ധിച്ച് മോശമായിരിക്കും എന്നാണ് പൊതു വിലയിരുത്തല്‍.

-1-2.5 ശതമാനം പാദാടിസ്ഥാനത്തിലുള്ള വരുമാന വളര്‍ച്ചയാണ് ഐസിഐസിഐ ഡയറക്ട് കണക്കുകൂട്ടുന്നത്. ആഗോള മാക്രോ ഇക്കണോമിക്, ഫിനാന്‍ഷ്യല്‍ മേഖലകളിലെ ദൗര്‍ബല്യം സാമ്പത്തിക വര്‍ഷത്തിലെ ആഭ്യന്തര ഐടി കമ്പനികളുടെ വരുമാന വളര്‍ച്ചയെ ബാധിക്കുമെന്ന് ക്രിസില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

10 ലക്ഷം കോടി രൂപയുടെ മൂല്യമാണ് മൊത്തം മേഖലയ്ക്കുള്ളത്. ”പ്രധാന വിപണികളിലെ, പ്രത്യേകിച്ച് യുഎസിലെയും യൂറോപ്പിലെയും ബിഎഫ്എസ്ഐ (ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്) വിഭാഗത്തിലെ തിരിച്ചടി ആഭ്യന്തര ഐടി സേവന കമ്പനികളുടെ വരുമാന വളര്‍ച്ചയെ ബാധിക്കും, സീനിയര്‍ ഡയറക്ടര്‍ അനുജ് സേത്തി പറയുന്നു.

സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ചയ്ക്ക് ശേഷം നിരവധി സമ്മര്‍ദ്ദങ്ങള്‍ നേരിട്ട ബിഎഫ്എസ്‌ഐ സെഗ്മെന്റ്, വരുമാന വളര്‍ച്ച പകുതിയായി കുറയുന്നതിന് സാക്ഷ്യം വഹിക്കും. മേഖല വരുമാനം മധ്യ ഒറ്റ അക്കത്തിലേക്ക് മാറും. വരുമാനത്തിന്റെ 71 ശതമാനവും വരുന്ന 17 കമ്പനികളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത റേറ്റിംഗ് ഏജന്‍സി, കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങള്‍ മികച്ചതായിരുന്നെന്ന് വിലയിരുത്തി. 19 ശതമാനം വളര്‍ച്ചയാണ് രണ്ട് വര്‍ഷത്തില്‍ നേടിയത്.

ശക്തമായ ഡിജിറ്റല്‍ സൊല്യൂഷനുകള്‍, ക്ലൗഡ്, ഓട്ടോമേഷന്‍ കഴിവുകള്‍ എന്നിവയ്‌ക്കൊപ്പം കോസ്റ്റ്-ഒപ്റ്റിമൈസേഷന്‍ ഡീലുകളിലെ ആരോഗ്യകരമായ വളര്‍ച്ചയും വൈവിധ്യമാര്‍ന്ന ഓഫറുകളും ഡിമാന്‍ഡ് സാഹചര്യത്തെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പിന്തുണയ്ക്കും. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ) വിഭാഗമാണ് മേഖലയുടെ വരുമാനത്തിന്റെ 30 ശതമാനം സംഭാവന ചെയ്യുന്നത്.
റീട്ടെയില്‍, കണ്‍സ്യൂമര്‍ പാക്കേജ്ഡ് ഗുഡ്‌സ് 15 ശതമാനം. ബാക്കിയുള്ളത് ലൈഫ് സയന്‍സസ്, ഹെല്‍ത്ത് കെയര്‍, മാനുഫാക്ചറിംഗ്, ടെക്‌നോളജി, സേവനങ്ങള്‍ എന്നിവ.

ഐടി ഇന്‍ഡസ്ട്രി ലോബി ഗ്രൂപ്പായ നാസ്‌കോം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വരുമാന വളര്‍ച്ചാ എസ്റ്റിമേറ്റ് നല്‍കുന്ന രീതി അവസാനിപ്പിച്ചിട്ടുണ്ട്.

X
Top