ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

ഇന്ത്യ വികസിത രാജ്യമാകാന്‍ ചുരുങ്ങിയത് 20 വര്‍ഷമെടുക്കും: മുന്‍ ആര്‍ബിഐ മേധാവി സി രംഗരാജന്‍

ന്യൂഡല്‍ഹി: 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഹ്രസ്വകാലത്തില്‍ കൈവരിക്കാനാകുമെങ്കിലും ഒരു വികസിത രാജ്യമായി മാറാന്‍ ഇന്ത്യ കാത്തിരിക്കേണ്ടിവരുമെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ സി രംഗരാജന്‍. ചുരുങ്ങിയത് രണ്ട് ദശാബ്ദക്കാലത്തിന് ശേഷം മാത്രമേ ഇന്ത്യ വികസിത രാഷ്ട്രമാകൂ.

അതുവരെ ഉയര്‍ന്ന ഇടത്തരം വരുമാന രാജ്യമായി തുടരും. 3472 ഡോളറായിരിക്കും ഈ കാലയളവില്‍ പ്രതിശീര്‍ഷ വരുമാനം.അതേസമയം വികസിത രാഷ്ട്രമാകുന്നതോടെ വരുമാനം 13,205 യു.എസ് ഡോളറായി വര്‍ധിക്കും.

തുടര്‍ച്ചയായി 8-9 ശതമാനം വളര്‍ച്ച കൈവരിക്കുമ്പോഴുള്ള അനുമാനമാണ് ഇത്.മൊത്തം ഉല്‍പ്പാദന നിലവാരത്തില്‍, ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. അത് ശ്രദ്ധേയമായ നേട്ടവുമാണ്.

എന്നാല്‍ പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ റാങ്ക് 142 ആണെന്ന് രംഗരാജന്‍ ചൂണ്ടിക്കാട്ടി. വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുക എന്നതിലായിരിക്കണം അടിയന്തര ശ്രദ്ധ. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുടെ നേട്ടം നല്ല ഹ്രസ്വകാല ലക്ഷ്യമാണ്.

9 ശതമാനം സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാന്‍്കുറഞ്ഞത് അഞ്ച് വര്‍ഷമെടുക്കും. പ്രതിശീര്‍ഷ വരുമാനം അപ്പോഴും, 3472 ഡോളര്‍ മാത്രമായിരിക്കും. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യമായി ഇന്ത്യ വര്‍ഗ്ഗീകരിക്കപ്പെടും, അദ്ദേഹം ചൂണ്ടിക്കാട്ടി.

X
Top