Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ഐടിസി ഹോട്ടല്‍സിനെ സെന്‍സെക്‌സില്‍ നിന്ന്‌ ഒഴിവാക്കി

ടിസി ഹോട്ടല്‍സിനെ ഇന്നലെ വ്യാപാരം ആരംഭിക്കുന്നതിനു മുമ്പ്‌ സെന്‍സെക്‌സ്‌ ഉള്‍പ്പെടെ ബിഎസ്‌ഇയിലെ 22 സൂചികകളില്‍ നിന്ന്‌ ഒഴിവാക്കി. ഐടിസിയുമായുള്ള വിഭജനത്തെ തുടര്‍ന്ന്‌ താല്‍ക്കാലികമായാണ്‌ ഐടിസി ഹോട്ടല്‍സിനെ സെന്‍സെക്‌സിലും മറ്റ്‌ സൂചികകളിലും ഉള്‍പ്പെടുത്തിയത്‌.

ജനുവരി 29 മുതലാണ്‌ ഐടിസി ഹോട്ടല്‍സിന്റെ ഓഹരികള്‍ വ്യാപാരം തുടങ്ങിയത്‌. നിശ്ചിത സമയ പരിധിക്കുള്ളില്‍ ഐടിസി ഹോട്ടല്‍സ്‌ ലോവര്‍ സര്‍ക്യൂട്ടിലെത്താത്തത്‌ മൂലം ബുധനാഴ്‌ച മുതല്‍ ഈ ഓഹരിയെ വിവിധ സൂചികകളില്‍ നിന്ന്‌ നീക്കം ചെയ്യുകയാണെന്ന്‌ ബിഎസ്‌ഇ അറിയിച്ചു.

ഐടിസി ഹോട്ടല്‍സിന്റെ ഓഹരി ഇന്നലെ നാല്‌ ശതമാനം നഷ്‌ടത്തോടെയാണ്‌ വ്യാപാരം തുടങ്ങിയത്‌. സെന്‍സെക്‌സില്‍ നിന്ന്‌ ഒഴിവാക്കുന്നതോടെ ഐടിസി ഹോട്ടല്‍സിന്റെ 400 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ വില്‍പ്പന ചെയ്യപ്പെടും.

നിഫ്‌റ്റിയില്‍ നിന്ന്‌ ഒവിവാക്കപ്പെടുമ്പോള്‍ 700 കോടി രൂപയുടെ വില്‍പ്പനയാണ്‌ പ്രതീക്ഷിക്കുന്നത്‌. ജനുവരി 29ന്‌ എന്‍എസ്‌ഇയില്‍ 180 രൂപയിലും ബിഎസ്‌ഇയില്‍ 188 രൂപയിലുമാണ്‌ ഐടിസി ഹോട്ടല്‍സ്‌ വ്യാപാരം തുടങ്ങിയത്‌.

ലിസ്റ്റ്‌ ചെയ്‌ത സമയത്ത്‌ 39,126 കോടി രൂപയായിരുന്ന കമ്പനിയുടെ വിപണിമൂല്യം പിന്നീട്‌ 34,266 കോടി രൂപയായി കുറഞ്ഞു. എന്‍എസ്‌ഇയില്‍ ഓഹരി വില 155.10 രൂപ വരെ ഇടിഞ്ഞിരുന്നു.

ഐടിസി ഓഹരി ഉടമകള്‍ക്ക്‌ ഐടിസി ഹോട്ടല്‍സിന്റെ 100 ശതമാനം ഉടമസ്ഥതയാണ്‌ ലഭ്യമായിരിക്കുന്നത്‌. ഐടിസി ഹോട്ടല്‍സിന്റെ ഓഹരികള്‍ വഴി നേരിട്ട്‌ 60 ശതമാനവും ബാക്കി 40 ശതമാനം ഐടിസി ഓഹരികള്‍ വഴിയുമാണ്‌ ഇത്‌.

90 സ്ഥലങ്ങളിലായി 140 ഹോട്ടലുകളുള്ള ഐടിസി ഹോട്ടല്‍സ്‌ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഹോട്ടല്‍ കമ്പനിയാണ്‌. കടബാധ്യത ഒട്ടുമില്ലാത്ത ഐടിസി ഹോട്ടല്‍സിന്‌ വിഭജന പദ്ധതി അനുസരിച്ച്‌ പിതൃസ്ഥാപനത്തില്‍ നിന്നും 1500 കോടി രൂപ മിച്ചധനമായി ലഭിക്കും.

അടുത്ത അഞ്ച്‌ വര്‍ഷങ്ങള്‍ കൊണ്ട്‌ ഇരുന്നൂറിലേറെ ഹോട്ടലുകള്‍ എന്നതാണ്‌ കമ്പനിയുടെ ലക്ഷ്യം.

ഐടിസി ലിമിറ്റഡും ഐടിസി ഹോട്ടല്‍സ്‌ ലിമിറ്റഡും തമ്മിലുള്ള വിഭജനത്തിന്‌ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) കൊല്‍ക്കത്ത ബെഞ്ച്‌ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്‌ അംഗീകാരം നല്‍കിയത്‌.

2023 ഓഗസ്റ്റിലാണ്‌ ഐടിസി തങ്ങളുടെ ഹോട്ടല്‍ ബിസിനസ്‌ വിഭജിച്ച്‌ ഒരു പ്രത്യേക സ്ഥാപനമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്‌.

X
Top