6.5 ലക്ഷം കോടി രൂപയായി ഐടിസി(ITC) കമ്പനിയുടെ വിപണി മൂല്യം ഉയർന്നു. സ്പ്രൌട്ട് ലൈഫ് (Sprout Life) ഫുഡ്സിൽ ഓഹരികൾ ഉയർത്തിയതാണ് ഐടിസി ഓഹരികളിലെ മുന്നേറ്റത്തിന് കാരണം. സ്റ്റാർട്ടപ്പിൻ്റെ യോഗ ബാർ എന്ന ബ്രേക്ക്ഫാസ്റ്റ് ബാർ ഏറെ ജനപ്രിയമാണ്.
ആദ്യമായാണ് ഐടിസിയുടെ വിപണി മൂല്യം 6.5 ലക്ഷം കോടി രൂപ പിന്നിട്ടത്. ഐടിസിയുടെ ഓഹരികൾ ഈ വർഷത്തിൻ്റെ തുടക്കത്തിൽ വളരെ കുറഞ്ഞ പ്രകടനമാണ് കാഴ്ചവച്ചത്. 2024 ൽ ഇതുവരെ ഏകദേശം 13 ശതമാനം നേട്ടമാണ് ഓഹരി വിലയിൽ ഉണ്ടായത്. സ്പ്രൗട്ട് ലൈഫിൽ 255 കോടി രൂപയാണ് കമ്പനിയുടെ മൊത്തം നിക്ഷേപം.
ഡിജിറ്റൽ-ഫസ്റ്റ് ബ്രാൻഡ് എന്ന നിലയിൽ, യോഗ ബാറിന് ഓൺലൈൻ വിൽപ്പനയിൽ ഉയർന്ന സാനിധ്യമുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും യോഗബാർ നന്നായി വിറ്റുപോകുന്നുണ്ട്. ഏറ്റെടുക്കൽ ഐടിസിക്ക് ഗുണകരമായേക്കും.
2022 സാമ്പത്തിക വർഷത്തിൽ 22 കോടി രൂപയായിരുന്ന വരുമാനം. 2024 സാമ്പത്തിക വർഷത്തിൽ 108 കോടി രൂപയാണ് വരുമാനം.
സ്പ്രൗട്ട്‌ലൈഫ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ 1414 കൺവേർട്ടബിൾ പ്രിഫറൻസ് ഷെയറുകൾ ആണ് കമ്പനി ഏറ്റെടുക്കുന്നത്. 2023 ഏപ്രിലിൽ കമ്പനി സ്പ്രൗട്ട് ലൈഫുമായി ഒരു കരാർ ഒപ്പുവെച്ചിരുന്നു. ഘട്ടം ഘട്ടമായി ഐടിസി സ്പ്രൗട്ട് ലൈഫ് ഏറ്റെടുക്കും.
സ്പ്രൗട്ട്ലൈഫിൽ ഐടിസിയുടെ ഓഹരി പങ്കാളിത്തം ഏകദേശം 47.5 ശതമാനമായി ആണ് ഉയർന്നത്. മൊത്തം 255 കോടി രൂപയാണ് ഐടിസിയുടെ നിക്ഷേപം.