
കൊച്ചി: 4 ട്രില്ല്യണ്‍ മാര്‍ക്കറ്റ് മൂല്യം തിരിച്ചുപിടിച്ചിരിക്കയാണ് ഐടിസി. 2 ശതമാനം ഉയര്‍ന്ന് 5 വര്‍ഷത്തെ ഉയരമായ 323.40 രൂപയിലെത്താനും കമ്പനി ഓഹരിയ്ക്കായി. കഴിഞ്ഞ ആറ് മാസത്തില്‍ 50 ശതമാനമാണ് ഓഹരി വളര്‍ന്നത്.
2022 കലണ്ടര്‍ വര്‍ഷത്തിലെ ഉയര്‍ച്ച 47 ശതമാനമാണ്. രാജ്യത്തെ ഏറ്റവും വലിയ സിഗരറ്റ് നിര്‍മ്മാണ കമ്പനിയായ ഐടിസി മൊത്തം സിഗരറ്റ് മാര്‍ക്കറ്റിന്റെ 75 ശതമാനം കൈവശം വയ്ക്കുന്നു. ചെറുകിട ഉത്പന്ന വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന 4.1 ട്രില്ല്യണ്‍ രൂപ വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്.
പാക്കു ചെയ്ത ഭക്ഷ്യവസ്തുക്കള്‍, കാര്‍ഷിക വസ്തുക്കള്‍, പേപ്പര്‍ ബോര്‍ഡ്‌സ്, പുകയില, ഹോട്ടല്‍ സര്‍വീസ്, പ്രിന്റിംഗ് ക്ലോത്തിംഗ് തുടങ്ങിയ മേഖലയിലെ ഉത്പന്നങ്ങളാണ് വിപണിയിലിറക്കുന്നത് . ജൂണിലവസാനിച്ച പാദത്തില്‍ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 39.3 ശതമാനമാക്കി ഉയര്‍ത്തി.
19,831 കോടി രൂപയാണ് ജൂണ്‍ പാദ വരുമാനം. ലാഭം/ഇബിറ്റ/നികുതി കഴിച്ചുള്ള വരുമാനം എന്നിവ 33.6 ശതമാനം/36.8 ശതമാനം/33.7 ശതമാനം എന്നിങ്ങനെ വര്‍ധിപ്പിക്കാനും കമ്പനിയ്ക്ക് സാധിച്ചു. അതേസമയം മാര്‍ജിന്‍ യഥാക്രമം 242 ബേസിസ് പോയിന്റ്/68 ബേസിസ് പോയിന്റ്/106 ബേസിസ് പോയിന്റ് എന്നിങ്ങനെ താഴ്ന്നു.
മാത്രമല്ല, ലൈഫ്‌സ്‌റ്റൈല്‍ ചെറുകിട വില്‍പ്പനയില്‍ നിന്നും പിന്മാറുകയാണെന്നും കമ്പനി അറിയിച്ചു. സമ്പന്നമായ കാഷ് ഫ്‌ളോ, സിഗരറ്റ് വില്‍പനയുടെ കുത്തകാവകാശം, ഉപഭോക്തൃ ഉത്പന്നങ്ങളുടെ വളര്‍ച്ച, ഉയര്‍ന്ന മൂല്യമുള്ള ഓഹരിയിലുള്ള നിക്ഷേപകരുടെ താല്‍പര്യം എന്നിവയാണ് ഐടിസി ഓഹരിയെ ആകര്‍ഷകമാക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദശാബ്ദത്തില്‍ 6 ശതമാനത്തിന്റെ നെഗറ്റീവ് വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.
പാരിസ്ഥിതിക, സാമൂഹ്യ ഉത്തരവാദിത്തത്തിലെ വീഴ്ചയാണ് ഇതിന് കാരണമായത്. സിഗരറ്റ് വില്‍പനയില്‍ ശ്രദ്ധയൂന്നിയത് കമ്പനിയ്ക്ക് വിനയായി. അതേസമയം, ഒരടിസ്ഥാനവുമില്ലാത്ത കാര്യമാണിതെന്ന് ജിയോജിത്തിലെ വികെ വിജയ് കുമാര്‍ പ്രതികരിച്ചിരുന്നു.