Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ട്വിറ്റർ ബോർഡിൽ നിന്ന് പടിയിറങ്ങി ജാക്ക് ഡോർസി

സാൻഫ്രാൻസിസ്കോ: വ്യാജ/സ്പാം അക്കൗണ്ടുകളുടെ യഥാർത്ഥ എണ്ണം വെളിപ്പെടുത്താൻ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമുമായി ടെസ്‌ല സിഇഒ എലോൺ മസ്‌ക് പോരാടുന്നതിനിടയിൽ ട്വിറ്റർ ഡയറക്ടർ ബോർഡിൽ നിന്ന് പടിയിറങ്ങി കമ്പനിയുടെ മുൻ സിഇഒയായ ജാക്ക് ഡോർസി. കഴിഞ്ഞ വർഷം നവംബറിൽ ഡോർസി ട്വിറ്റർ സിഇഒ സ്ഥാനം രാജിവച്ചിരുന്നു, തുടർന്ന് കമ്പനിയുടെ സിടിഒ ആയിരുന്ന ഇന്ത്യൻ വംശജനായ പരാഗ് അഗർവാളിനെ കമ്പനി സിഇഒയായി നിയയമിച്ചിരുന്നു. “2022 ലെ ഓഹരി ഉടമകളുടെ മീറ്റിംഗിൽ തന്റെ കാലാവധി അവസാനിക്കുന്നത് വരെ” ഡോർസി ബോർഡിൽ തുടരുമെന്ന് അന്ന് ട്വിറ്റർ അറിയിച്ചിരുന്നു.
മസ്‌ക് 44 ബില്യൺ ഡോളറിന് ട്വിറ്റെർ ഏറ്റെടുത്തതിന് ശേഷം മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ വീണ്ടും ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനാൽ താൻ ഇനി ഒരിക്കലും ട്വിറ്ററിന്റെ സിഇഒ ആകില്ലെന്ന് ഡോർസി വ്യക്തമാക്കിയിരുന്നു. നിലവിൽ സാമ്പത്തിക പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ബ്ലോക്കിന്റെ ഉടമസ്ഥനാണ് ഡോർസി.
കഴിഞ്ഞ ദിവസം നടന്ന ഷെയർഹോൾഡർമാരുടെ മീറ്റിംഗോടെ തന്റെ കാലാവധി അവസാനിച്ചതോടെയാണ് ജാക്ക് ഡോർസി ട്വിറ്റർ ബോർഡിൽ നിന്ന് പടിയിറങ്ങിയത്.

X
Top