Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ജാക്ക് മാ ഭക്ഷ്യ വ്യവസായത്തിലേക്ക്

ബീജിംഗ്: ചൈനീസ് ടെക് വ്യവസായത്തിന്റെ മുഖമാണ് ജാക്ക് മാ. ടെക് വ്യവസായത്തില്‍ വന്‍ പടവുകള്‍ ചവിട്ടി കയറിയതിനു ശേഷം ജാക്ക് മാ ഭക്ഷ്യ വ്യവസായത്തിലേക്ക് പ്രവേശിക്കുന്നു.
നവംബര്‍ 22 ബുധനാഴ്ച ജാക്ക് മാ ‘ ഹാങ്‌സു മാ സ് കിച്ചന്‍ ഫുഡ് ‘ (Hangzhou Ma’s Kitchen Food) എന്ന കമ്പനിക്ക് രൂപം നല്‍കി.

ചൈനയിലെ ഒരു നഗരമാണ് ഹാങ്‌സു. ഇവിടെയാണ് ആലിബാബ എന്ന ജാക്ക് മായുടെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര കമ്പനിയുടെ ആസ്ഥാനം.

പുതുതായി ആരംഭിച്ച കമ്പനിയുടെ രജിസ്റ്റേഡ് മൂലധനം 1.4 ബില്യന്‍ ഡോളറാണ്.

പ്രീ-പാക്കേജ്ഡ് ഭക്ഷണത്തിന്റെ വില്‍പ്പന, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംസ്‌കരണം, ചില്ലറ വില്‍പ്പന എന്നിവയിലായിരിക്കും കമ്പനി ഏര്‍പ്പെടുക.

2021 ഒക്ടോബറില്‍ ജാക്ക് മാ കൃഷിയെക്കുറിച്ചും പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയെ കുറിച്ചും പഠിക്കാന്‍ സ്‌പെയ്ന്‍ സന്ദര്‍ശിച്ചിരുന്നു.

നെതര്‍ലാന്‍ഡ്‌സ്, ജപ്പാന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലും അദ്ദേഹം അഗ്രോടെക്കിനെ കുറിച്ചു പഠിക്കാന്‍ പോയിരുന്നു.

X
Top