ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

വൈദ്യുത വാഹനങ്ങള്‍ക്കായി 1.5 ലക്ഷം കോടി നിക്ഷേപവുമായി ജെഎല്‍ആര്‍

ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജെ.എല്‍.ആര്‍ ഇലക്ട്രിക് വാഹന വിപണി ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചു വര്‍ഷത്തില്‍ 19 ബില്യണ്‍ പൗണ്ട്(1.5 ലക്ഷം കോടി രൂപ) നിക്ഷേപിക്കുന്നു.

നേരത്തെ വൈദ്യുത വാഹനങ്ങള്‍ക്കായി 2.5 ബില്യണ്‍ പൗണ്ട് (25500 കോടി രൂപ) നിക്ഷേപിക്കുമെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. എന്നാല്‍ ചൈന പോലുള്ള വിപണികള്‍ ഇലക്ടിക് വാഹനങ്ങളിലേക്ക് അതിവേഗം മാറുന്നത് വൈദ്യുതവത്കരണം വേഗത്തിലാക്കാന്‍ ജെ.എല്‍.ആറിനെ നിര്‍ബന്ധിതമാക്കുന്നുണ്ട്.

ജെ.എല്‍.ആറിന്റെ ബ്രിട്ടനിലെ മെര്‍സെസൈഡിലുള്ള ഹേല്‍വുഡ് പ്ലാന്റ് സുസജ്ജമായ ഇലക്ട്രിക് മാനുഫാക്ചറിംഗ് സംവിധാനമാക്കി മാറ്റുമെന്ന് കമ്പനി അറിയിച്ചു.

നേരത്തെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നറിയിപ്പെട്ടിരുന്ന കമ്പനിയുടെ ഔദ്യോഗികമായി ജെ.എല്‍.ആര്‍ എന്നായിരിക്കും അറിയപ്പെടുക. റേഞ്ച്് റോവര്‍, ഡിസ്‌കവറി, ഡിഫെന്‍ഡര്‍, ജാഗ്വാര്‍ എന്നിങ്ങനെ നാല് ഉപബ്രാന്‍ഡുകളിലായാകും ഇനി ജെ.എല്‍.ആര്‍ കാറുകളും എസ്.യു.വികളും വില്‍പ്പനയ്‌ക്കെത്തിക്കുകയെന്നും കമ്പനി പ്രഖ്യാപിച്ചു.

ഇലക്ട്രിക് ജാഗ്വാര്‍

2025 ല്‍ ജെ.എല്‍.ആറിന്റെ പുതിയ ഇലക്ട്രിക് ജാഗ്വാര്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. കൂടാതെ പൂര്‍ണമായും വൈദ്യുതീകരിച്ച റേഞ്ച് റോവര്‍ എസ്.യു.വിയും 2025 ല്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ബുക്കിംഗ് ആരംഭിക്കും. ഇലക്ട്രിക് വാഹന മേഖലയിലെ ലക്ഷ്വറി ബ്രാന്‍ഡായി മാറുകയാണ് കമ്പനിയുടെ ലക്ഷ്യം.

X
Top