Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

4,258 കോടിയുടെ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തി ജയപ്രകാശ് അസോസിയേറ്റ്‌സ്

ഹൈദരാബാദ്: പ്രതിസന്ധിയിലായ ജെയ്‌പീ ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ജയ്‌പ്രകാശ് അസോസിയേറ്റ്‌സ്, മുതലും പലിശയും ഉൾപ്പെടെ 4,258 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി റിപ്പോർട്ട്. ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡ് (ജെഎഎൽ) 1,733 കോടി രൂപയുടെ മുഖ്യ തുകയും 2,525 കോടി രൂപയുടെ പലിശയും തിരിച്ചടക്കുന്നതിലാണ് വീഴ്ച വരുത്തിയത്.
“കമ്പനിയുടെ മൊത്തം കടമെടുപ്പ് (പലിശ ഉൾപ്പെടെ) 29,272 കോടി രൂപയാണ്, 2037-ഓടെ തിരിച്ചടയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 2023 ഒക്ടോബർ 31 വരെ 4,258 കോടി രൂപ മാത്രമാണ് കുടിശ്ശിക,”  ജെ എ എൽ പറഞ്ഞു. കടമെടുപ്പ് കുറയ്ക്കുന്നതിന് വ്യക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കമ്പനി അറിയിച്ചു.

2018 സെപ്റ്റംബറിൽ ഐസിഐസിഐ ബാങ്ക് ജെഎഎല്ലിന് എതിരെ പാപ്പരത്വ ഹർജി ഫയൽ ചെയ്തിരുന്നു. 2022 സെപ്‌റ്റംബർ 15 വരെ മൊത്തം 6,893.15 കോടി രൂപ കുടിശ്ശിക വന്നതായി അവകാശപ്പെട്ട് രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്‌ബിഐയും ജെഎഎല്ലിനെതിരെ എൻസിഎൽടിയെ സമീപിച്ചിട്ടുണ്ട്.

ഈ വർഷം ആദ്യം, ജെഎഎലും അതിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങളും തങ്ങളുടെ ശേഷിക്കുന്ന സിമന്റ് ആസ്തികൾ ഡാൽമിയ ഭാരത് ലിമിറ്റഡിന് 5,666 കോടി രൂപയുടെ എന്റർപ്രൈസ് മൂല്യത്തിന് വിൽക്കുമെന്നും കടം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ മേഖലയിൽ നിന്ന് പുറത്തുപോകുമെന്നും പ്രഖ്യാപിച്ചിരുന്നു.

കടം പരിഹരിക്കുന്നതിന്റെ ഭാഗമായി, 2014നും 2017നും ഇടയിൽ ആദിത്യ ബിർള ഗ്രൂപ്പ് സ്ഥാപനമായ അൾട്രാടെക് സിമന്റിന് പ്രതിവർഷം 20 ദശലക്ഷം ടണ്ണിലധികം സിമന്റ്  ജെഎഎൽ വിറ്റിരുന്നു.

ജെയ്‌പീ ഇൻഫ്രാടെക് ലിമിറ്റഡുമായി (ജെഐഎൽ) മുംബൈ ആസ്ഥാനമായുള്ള റിയൽറ്റി സ്ഥാപനമായ സുരക്ഷാ ഗ്രൂപ്പിന്, ജെഐഎൽ ഏറ്റെടുക്കാനും നോയിഡയിൽ 20,000 അപ്പാർട്ടുമെന്റുകൾ പൂർത്തിയാക്കാനുമുള്ള ബിഡിന് എൻസിഎൽടിയിൽ നിന്ന് മാർച്ചിൽ അനുമതി ലഭിച്ചിരുന്നു. എന്നാൽ, നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ (എൻസിഎൽഎടി) ഉത്തരവിനെതിരെ നിരവധി കക്ഷികൾ എതിരഭിപ്രായം അറിയിച്ചിരുന്നു.

X
Top