ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

രണ്ടാം പാദത്തിൽ 75 കോടിയുടെ അറ്റാദായം രേഖപ്പെടുത്തി ജയപ്രകാശ് പവർ വെഞ്ചേഴ്‌സ്

മുംബൈ: 2022 സെപ്തംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനി 75.42 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയതായി ജയപ്രകാശ് പവർ വെഞ്ചേഴ്‌സ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 1.42 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു രേഖപ്പെടുത്തിയത്.

ഏകീകൃത അടിസ്ഥാനത്തിൽ കമ്പനിയുടെ അറ്റ ​​വിൽപ്പന 53.60 ശതമാനം ഉയർന്ന് 1385.37 കോടി രൂപയായി. അതേപോലെ പ്രസ്തുത പാദത്തിൽ മൊത്തം ചെലവ് 54.7 ശതമാനം ഉയർന്ന് 1246.41 കോടിയായി വർധിച്ചു.

ജയപ്രകാശ് പവർ വെഞ്ചേഴ്‌സിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള അറ്റ ​​പണമൊഴുക്ക് 2021 സെപ്റ്റംബറിലെ 317.72 കോടിയിൽ നിന്ന് 619.80 കോടി രൂപയായി ഉയർന്നു. ഇന്ത്യയിൽ വൈദ്യുത പദ്ധതികൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന കമ്പനിയാണ് ജയപ്രകാശ് പവർ വെഞ്ചേഴ്‌സ്. ഇത് നിലവിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയം പ്രവർത്തിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ബിഎസ്ഇയിൽ ജയ്പ്രകാശ് പവർ വെഞ്ച്വേഴ്സിന്റെ ഓഹരികൾ 0.26 ശതമാനം ഉയർന്ന് 7.77 രൂപയിലെത്തി.

X
Top