രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി; ‘കശ്മീരിന് പരമാധികാരമില്ല, ഭരണഘടനയുടെ അനുച്ഛേദം 370 താല്‍കാലികം മാത്രം’

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു.നിയമസഭ പിരിച്ചുവിട്ടതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി എന്ന് നിരീക്ഷിച്ച കോടതി, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. 2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്.

പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത് 23 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്കിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിൽ 16 ദിവസം വാദം കേട്ടശേഷമാണ് വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്, സഞ്ജീവ് ഖന്ന, ബി.ആര്. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്.

മൂന്ന് വിധികളാണ് ബെഞ്ചിന്റെ ഭാഗത്തു നിന്നുണ്ടായത്. രണ്ട് ജഡ്ജിമാര് പ്രത്യേക വിധികളെഴുതി.
വിപുലമായ ബെഞ്ചിന്റെ പരിഗണനയിലേക്ക് വിടണമെന്ന് നേരത്തെ ആവശ്യമുയര്ന്നെങ്കിലും സുപ്രീം കോടതി അതിനു തയ്യാറായില്ല. ദീര്ഘകാലം കേന്ദ്രഭരണപ്രദേശമായി ജമ്മു കശ്മീര് തുടരാന് അനുവദിക്കില്ലെന്ന പരാമര്ശവും ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്നുണ്ടായി.

അതേസമയം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രസര്ക്കാരും ഉറപ്പു നല്കിയിട്ടുണ്ട്.

2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സര്ക്കാര് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഹര്ജികളില് പത്തര ദിവസമാണ് ഹര്ജിക്കാര് സുപ്രീം കോടതിയില് വാദം നടത്തിയത്.

കേന്ദ്ര സര്ക്കാര് അഞ്ചര ദിവസവും. സീനിയര് അഭിഭാഷകരായ കപില് സിബല്, ഗോപാല് സുബ്രമണ്യം, രാജീവ് ധവാന്, സഫര് മുഹമ്മദ് ഷാ, ദുഷ്യന്ത് ദാവെ, തുടങ്ങിയവരാണ് ഹര്ജിക്കാര്ക്ക് വേണ്ടി വാദം നിരത്തിയത്.

അതിനിടെ വിധി പ്രസ്താവത്തിന് തൊട്ടുമുമ്പ് മുന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി. കശ്മീരിലാകെ കനത്ത സുരക്ഷയേര്പ്പാടാക്കുകയും ചെയ്തിരുന്നു. എന്നാല് നേതാക്കള് വീട്ടുതടങ്കലിലാണെന്നുള്ളത് പോലീസും ലെഫ്റ്റനന്റ് ഗവര്ണറും നിഷേധിച്ചു.

വിധി വരുന്നതിന് മുമ്പ് ഹര്ജിക്കാര്ക്ക് വേണ്ടി ഹാജരായ മുതിര്ന്ന അഭിഭാഷകനായ കപില് സിബല് എക്സില് പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ചര്ച്ചയായി. ചില യുദ്ധങ്ങള് തോല്ക്കാന് വേണ്ടിയുള്ളതാണെന്നായിരുന്നു കപില് സിബലിന്റെ പ്രതികരണം.

വരും തലമുറയ്ക്ക് മനസിലാക്കാന് വേണ്ടി അസ്വസ്ഥമായ വസ്തുതകള്ചരിത്രത്തില് രേഖപ്പെടുത്തേണ്ടതുണ്ടെന്നും കപില് സിബല് കുറിച്ചു.

X
Top