ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

17 വർഷത്തിലാദ്യമായി പലിശ നിരക്ക് ഉയർത്തി ജപ്പാൻ

ടോക്കിയോ: ജപ്പാന്റെ കേന്ദ്ര ബാങ്ക് ‘നെഗറ്റീവ് പലിശ നയം’ റദ്ദാക്കുകയും 17 വർഷത്തിനിടെ ആദ്യമായി പലിശ നിരക്ക് ഉയർത്തുകയും ചെയ്തു.

ബാങ്ക് വായ്പ പലിശ ഉയർത്താതെ നിർത്തി, ഡിമാൻഡ് വർധിപ്പിക്കാനും, സമ്പദ് വ്യവസ്ഥ വളർത്താനും ശ്രമിച്ച ജപ്പാൻ ഇപ്പോൾ വായ്പ നിരക്ക് ഉയർത്താൻ നിര്‍ബന്ധിതരായതിന് ഒരു കാരണം പണപ്പെരുപ്പമാണ്.

17 വർഷത്തിനിടയിലെ ആദ്യത്തെ പലിശ നിരക്ക് വർദ്ധനയിൽ, ബാങ്ക് ഓഫ് ജപ്പാൻ [BOJ] അതിൻ്റെ ഹ്രസ്വകാല പോളിസി നിരക്ക് -0.1% ൽ നിന്ന് പൂജ്യത്തിനും 0.1% നും ഇടയിലേക്ക് ഉയർത്തി. ഇത് യെന്നിന് മുന്നേറ്റം നൽകി.

എന്നാൽ ബാങ്ക് വായ്പ ഉയർത്തിയത് സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. പണപ്പെരുപ്പം കൈവിട്ടു പോയതു കൊണ്ടാണ് വായ്പ നിരക്ക് ഉയർത്തിയത്.

ജപ്പാനിലെ പണപ്പെരുപ്പം 2023-ൽ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു.

നെഗറ്റീവ് പലിശ നിരക്കിൽ നിന്നും ബാങ്ക് ഓഫ് ജപ്പാൻ പിന്മാറിയത് വലിയ നയം മാറ്റങ്ങളുടെ മുന്നോടിയാണെന്ന് ഓഹരി വിപണി കരുതുന്നു.

X
Top