Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ജപ്പാൻ സാമ്പത്തിക മാന്ദ്യത്തിൽ

ടോക്കിയോ: സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലേക്ക് വീണ് ജപ്പാൻ. അപ്രതീക്ഷിതമായിട്ടാണ് ജാപ്പനീസ് സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോയത്.

ആഭ്യന്തര ആവശ്യകതയിലുണ്ടാവുന്ന കുറവാണ് ജപ്പാന് വെല്ലുവിളി സൃഷ്ടിക്കുന്നത്.

കഴിഞ്ഞ വർഷം ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയെന്ന പദവി ജപ്പാന് നഷ്ടമായിരുന്നു. ജപ്പാനെ പിന്തള്ളി ജർമ്മനിയാണ് ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി മാറിയത്.

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ജപ്പാന്റെ ജി.ഡി.പിയിൽ 0.4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

അതിന് മുമ്പ് 3.3 ശതമാനത്തിന്റെ ഇടിവാണ് ജി.ഡി.പിയിൽ ഉണ്ടായത്. തുടർച്ചയായ രണ്ട് പാദങ്ങളിൽ ജി.ഡി.പിയിൽ ഇടിവുണ്ടായാൽ ആ സമ്പദ്‍വ്യവസ്ഥ സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടന്നുവെന്നാണ് വിലയിരുത്തുക. ഇതിന്റെ അടിസ്ഥാനത്തിലാണ് ജപ്പാൻ മാന്ദ്യത്തിലേക്ക് പോയെന്ന വിലയിരുത്തലുണ്ടായത്.

ജനുവരി-മാർച്ച് മാസങ്ങളിൽ ജപ്പാൻ സമ്പദ്‍വ്യവസ്ഥയിൽ വീണ്ടും ഇടിവുണ്ടാവുമെന്നാണ് പ്രവചനം.

ആഗോള സമ്പദ്‍വ്യവസ്ഥയിലെ വളർച്ചാ കുറവിനൊപ്പം ആഭ്യന്തര വിപണിയിലെ ആവശ്യകതയിലുണ്ടാവുന്ന ഇടിവും ജപ്പാന് തിരിച്ചടിയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

നേരത്തെ 2024ലും ജപ്പാൻ സമ്പദ്‍വ്യവസ്ഥയിൽ ഇടിവുണ്ടാകുമെന്ന് ബാങ്ക് ഓഫ് ജപ്പാൻ പ്രവചിച്ചിരുന്നു.

X
Top