കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

വിപണിയിലെ കുത്തക: ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജപ്പാന്‍

വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ച് ജപ്പാന് ഫെയര് ട്രേഡ് കമ്മീഷന്.

രാജ്യത്തെ കുത്തക വിരുദ്ധ നിയമങ്ങളുടെ ലംഘനം കണ്ടെത്തുന്നതിനാണ് അന്വേഷണം. യൂറോപ്പിലും മറ്റ് വിവിധ രാജ്യങ്ങളിലും ഗൂഗിളിനെതിരെ സമാനമായ അന്വേഷണം നടക്കുന്നുണ്ട്.

വിപണിയിലെ മേധാവിത്വം കമ്പനി ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നും അതുവഴി സ്വന്തം ആപ്പുകളും സേവനങ്ങളും പ്രചരിപ്പിക്കുന്നുണ്ടോ എന്നും ജപ്പാന് അന്വേഷിക്കും.

ആന്ഡ്രോയിഡ് ഫോണുകളില് ഗൂഗിള് സെര്ച്ച്, ഗൂഗിള് ക്രോം, ഗൂഗിള് പ്ലേ ആപ്പ് എന്നിവ ഇന്സ്റ്റാള് ചെയ്യുന്നതിന് ആന്ഡ്രോയിഡ് ഫോണ് നിര്മാതാക്കളെ നിര്ബന്ധിതരാക്കുന്ന ഗൂഗിളിന്റെ പ്രവര്ത്തന രീതികളിലെ അസ്വാഭാവികതകള് ജപ്പാന് അന്വേഷണ വിധേയമാക്കും.

ഉപഭോക്താക്കള്ക്കിടയില് ഒരു ഓപ്ഷനായി എത്തുന്നതിനുള്ള അവസരം മറ്റ് സെര്ച്ച് എഞ്ചിന് സേവനദാതാക്കള്ക്ക് നിഷേധിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കും.

വിപണിയിലെ ന്യായമായ മത്സരം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ അന്വേഷണമെന്നാണ് അധികൃതരുടെ പ്രതികരണം.

യൂറോപ്യന് യൂണിയനിലും യുഎസിലും മറ്റ് രാജ്യങ്ങളിലും ഗൂഗിളിനെതിരെ സമാനമായ വിവിധ അന്വേഷണങ്ങള് നടക്കുന്നുണ്ട്.

X
Top