Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഐടി രംഗത്ത് സഹകരണം: ടെക്നോപാർക്ക് സന്ദർശിച്ച് ജപ്പാൻ സംഘം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി എക്കോ സിസ്റ്റത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനും സഹകരണ സാധ്യതകൾ തേടിയും ടെക്നോപാർക്ക് സന്ദർശിച്ച് ജപ്പാൻ സംഘം.

ജപ്പാൻ നഗരമായ മാത്ത്സ്യുവിന്റെ മേയർ, അഖീതോ യുസേദ ഉൾപ്പടെ 21 അംഗ സംഘമാണ് ടെക്നോപാർക്ക് സന്ദർശിക്കാനെത്തിയത്.

ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ്പീരിയൻ ടെക്നോളജീസ്, ഇൻഡോ-ജപ്പാൻ ചേമ്പർ ഓഫ് കൊമേഴ്സ് കേരള ഘടകം എന്നിവയുടെ പ്രതിനിധികളും സന്ദർശക സംഘത്തോടൊപ്പമുണ്ടായിരുന്നു.

മത്ത്സ്യു നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഒസാമു യനിഗിആര, മത്ത്സ്യു സിറ്റി ഇൻഡസ്ട്രി ആൻഡ് ഇക്കണോമിക് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ തോറു മത്ത്സൂറ, മത്ത്സ്യൂ ഇൻഡസ്ട്രിയൽ സപ്പോർട്ട് സെന്റർ ഡയറക്ടർ തൊഷിയ കൊഡ, ഇന്ത്യുടെ ചുമതലയുള്ള മത്ത്സ്യൂ സിറ്റി ഇന്റർനാഷ്ണൽ റിലേഷൻസ് കോർഡിനേറ്റർ കസൂയ യൊഷിയോക എന്നിവരാണ് ജപ്പാൻ സംഘത്തെ നയിച്ചത്.

കേരള ഐടി പാർക്കുകൾക്കുവേണ്ടി ജപ്പാൻ സംഘത്തെ സ്വീകരിച്ച സിഎംഒ മഞ്ജിത് ചെറിയാൻ കേരള ഐടി എക്കോസിസ്റ്റത്തെ പറ്റിയും ടെക്‌നോപാര്‍ക്കിനെപ്പറ്റിയും വിശദീകരിച്ചു.

ടെക്നോപാർക്കിന്റെ ചരിത്രം, വളർച്ച, അത് പ്രദാനം ചെയ്യുന്ന ആവേശകരമായ ബിസിനസ് അവസരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ അദ്ദേഹം വിവരിച്ചു.

ടെക്നോപാർക്ക് പ്രൊജക്ട്സ് ജനറൽ മാനേജർ മാധവൻ പ്രവീണും ടെക്നോപാർക്കിനെ പ്രതിനിധികരിച്ച് സംസാരിച്ചു.

X
Top