Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ജാപ്പാനീസ് ചിപ്പ് നിര്‍മ്മാതാക്കളായ ഡിസ്‌ക്കോ ഇന്ത്യയില്‍ കേന്ദ്രം സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: ജാപ്പനീസ് ചിപ്പ് നിര്‍മ്മാണ ഉപകരണ വിതരണക്കാരായ ഡിസ്‌കോ ഇന്ത്യയില്‍  കേന്ദ്രം തുറക്കുന്നു. നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്തതാണിത്. സിലിക്കണ്‍ വേഫറുകള്‍ വെട്ടിക്കുറയ്ക്കലും മറ്റ് പരീക്ഷണാത്മക പ്രോസസ്സിംഗുകള്‍ക്കുമായി  ഇന്ത്യയില്‍ ഒരു ആപ്ലിക്കേഷന്‍ ലബോറട്ടറി തുറക്കുമെന്ന് ഡിസ്‌കോ ഉന്നത എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നോബോരു യോഷിനാഗ പറഞ്ഞു.

ഉപഭോക്താവിന്റെ അഭ്യര്‍ത്ഥനപ്രകാരമാണിത്. ക്ലയന്റുകള്‍ക്ക് പിന്തുണ നല്‍കാനും  വിപണനത്തിനുള്ള അടിത്തറയായി പ്രവര്‍ത്തിക്കാനും കേന്ദ്രത്തിനാകും. ഇന്ത്യയില്‍ സെമികണ്ടക്ടര്‍ വ്യവസായം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം.

ബാക്ക്-എന്‍ഡ് പ്രക്രിയകളെ പിന്തുണയ്ക്കുന്ന ചിപ്പുകളാണ് കമ്പനി നിര്‍മ്മിക്കുന്നത്. ഈ രംഗത്തെ മുന്‍നിര സ്ഥാപനമാണ് ഡിസ്‌ക്കോ. ഡിസറുകളും ഗ്രൈന്‍ഡറുകളും ഇവര്‍ പ്രദാനം ചെയ്യുന്നു.

 ഈ മേഖലയില്‍ 70 മുതല്‍ 80 ശതമാനം വരെ ആഗോള വിപണി വിഹിതമുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച്, ഡിസ്‌കോയുടെ ഉത്പന്നങ്ങള്‍ ലോകമെമ്പാടും ഉപയോഗപ്പെടുത്തുന്നു.മൊത്തം വരുമാനത്തിന്റെ ഏകദേശം 90 ശതമാനവും വിദേശ വില്‍പ്പനയാണ്.

നിലവില്‍ സിംഗപ്പൂരില്‍ നിന്നാണ് കമ്പനി ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

X
Top