Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഐസിസിയുടെ പുതിയ ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ നിയമിതനായേക്കും

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനായ ഐ.സി.സിയുടെ പുതിയ ചെയർമാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നിയമിതനായേക്കുമെന്ന് റിപ്പോർട്ട്. ചെയർമാനായ ഗ്രഗ് ബാർക്ലേയുടെ പകരക്കാരനായിട്ടാകും ജയ് ഷായെത്തുക.

സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് ബാർക്ലേ ഐ.സി.സി ഡയറക്ടർമാരോട് പറഞ്ഞതായാണ് വിവരം. കഴിഞ്ഞ നവംബറിൽ ജയ്ഷാ പുതിയ ഐ.സി.സി ചെയർമാനായി വന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

രണ്ട് വട്ടം ഐ.സി.സി ചെയർമാനായ ബാർക്ലേ ഒരു തവണ കൂടി ചെയർമാൻ സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലാവധി നവംബറിൽ അവസാനിക്കുന്നതോടെ ചെയർമാൻ സ്ഥാനത്തുനിന്ന് പടിയിറങ്ങും.

പുതിയ ഐ.സി.സി ചെയർമാനായി ജയ് ഷാ വന്നേക്കും. 2020-ൽ ഐ.സി.സിയുടെ തലപ്പത്തെത്തിയ ബാർക്ലേ 2022-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ ബി.സി.സി.ഐ സെക്രട്ടറിയായ ജയ്ഷായ്ക്ക് ഒരു വർഷം കൂടി കാലാവധിയുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാൽ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയർമാനായി ജയ്ഷാ മാറും.

ജഗ്മോഹൻ ഡാൽമിയ, ശരദ് പവാർ,എൻ ശ്രീനിവാസൻ , ശശാങ്ക് മനോഹർ എന്നിവരാണ് ഇതിൻ മുമ്പ് ഐ.സി.സി തലപ്പത്തെത്തിയ ഇന്ത്യക്കാർ.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകൻ കൂടിയായ ജയ്ഷാ ഐ.സി.സി ചെയർമാനാകുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യക്കാരനെന്ന നേട്ടത്തിനരികെയാണ്.

X
Top