ന്യൂയോർക്: ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകാൻ പോവുകയാണെന്ന മുന്നറിയിപ്പുമായി ആമസോൻ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ്.
വൻതോതിൽ പണം ചെലവഴിച്ച് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നാണ് ബെസോസിന്റെ നിർദേശം.
അതിനു പകരം ഉപയോക്താക്കൾ പണം കൈയിൽ തന്നെ സൂക്ഷിക്കണമെന്നും വരും മാസങ്ങളിൽ അനാവശ്യ പണച്ചെലവ് ഒഴിവാക്കണമെന്നും ബെസോസ് പറഞ്ഞു.
മാന്ദ്യം തുടങ്ങുന്ന കാലമായതിനാൽ അമേരിക്കയിലെ കുടുംബങ്ങൾ കാറും ടെലിവിഷനും ഫ്രിഡ്ജും പോലുള്ളവ വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇദ്ദേഹം ഉപദേശിച്ചു. സമ്പത്ത് കാലത്ത് സൂക്ഷിച്ചുവെച്ചാൽ ആപത്ത് കാലത്ത് ആ പണം ഉപകരിക്കുമെന്നാണ് ബെസോസിന്റെ നയം.
”വലിയ സ്ക്രീനുള്ള ടെലിവിഷൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ കുറച്ചു സമയം കാത്തിരിക്കണം. വാഹനങ്ങളുടെയും മറ്റും കാര്യവും ഇതുതന്നെ.
നല്ല രീതിയിലല്ല, സമ്പദ്‍വ്യവസ്ഥയുടെ പോക്കെന്നും ബെസോസ് സി.എൻ.എൻ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.