Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

രാകേഷ് ജുന്‍ജുന്‍വാല ഓഹരിയുടെ ലക്ഷ്യവില ഉയര്‍ത്തി ജെഫറീസ്

ന്യൂഡല്‍ഹി: ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് നസാര ടെക്‌നോളജീസ് ഓഹരിയുടെ ലക്ഷ്യവില ഉയര്‍ത്തി. സ്ഥാപകനും എംഡിയുമായ നിതീഷ് മിത്തര്‍സെയ്‌നുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്. നോഡ് വിന്‍, സ്‌പോര്‍ട്ട്‌സ്‌കീഡ് തുടങ്ങിയവയുടെ വളര്‍ച്ച ശക്തമായി തുടരുമെന്ന് സെയ്ന്‍ സ്ഥിരീകരിച്ചതായി ജെഫറീസ് പറയുന്നു.

കിഡോപ്പിയയുടെ വിലവര്‍ധനവും യു.എസിലെ വൈല്‍ഡ് വര്‍ക്ക്‌സിനെ ഏറ്റെടുത്തതും ഗുണം ചെയ്യും. 860 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് ജെഫരീസ് നിര്‍ദ്ദേശിക്കുന്നത്. നേരത്തെ 780 രൂപയായിരുന്നു ലക്ഷ്യവില.

ഈ വര്‍ഷം 37ശതമാനം താഴ്ച്ചവരിച്ച ഓഹരിയാണ് നസാര ടെക്‌നോളജീസിന്റേത്.യുഎസ് ചില്‍ഡ്രന്‍സ് ഇന്ററാക്ടീവ് എന്റര്‍ടൈന്‍മെന്റ് കമ്പനിയായ വൈല്‍ഡ് വര്‍ക്ക്‌സിനെ ഏറ്റെടുത്തതോടെ നേട്ടം സ്വന്തമാക്കാനായി. 10.40 മില്ല്യണ്‍ ഡോളറിനായിരുന്നു ഇടപാട്.

നിലവില്‍ 745 രൂപയിലാണ് സ്റ്റോക്കുള്ളത്. അന്തരിച്ച നിക്ഷേപകര്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ കമ്പനി റെയറിന് ഓഹരിപങ്കാളിത്തമുള്ള സ്ഥാപനമാണ് നസാര ടെക്‌നോളജീസ്. വൈവിധ്യമാര്‍ന്ന ഗെയിമിംഗ്, സ്‌പോര്‍ട്‌സ് മീഡിയ പ്ലാറ്റ്‌ഫോമാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്.

ഇവരുടെ ജനകീയ ഓണ്‍ലൈന്‍ ക്രിക്കറ്റ് ഗെയ്മായ വേള്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഉദാഹരണം. കിഡോപിയ, എസ്‌പോര്‍ട്‌സ്, എസ്‌പോര്‍ട്‌സ് മീഡിയയിലെ നോഡ്‌വിന്‍, സ്‌പോര്‍ട്‌സ്‌കീഡ, ഫാന്റസി എന്നിവയാണ് മറ്റ് ഗെയ്മുകള്‍. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം റെയര്‍ കമ്പനിയുടെ 65,88,620 എണ്ണം അല്ലെങ്കില്‍ 10.3 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നു.

X
Top