Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

സിലിക്കണ്‍ വാലി ബാങ്കിനേക്കാള്‍ ഇന്ത്യയെ ബാധിക്കുക ക്രെഡിറ്റ് സ്യൂസ് പ്രതിസന്ധി – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ജെഫറീസ് പറയുന്നതനുസരിച്ച്, സിലിക്കണ്‍ വാലി ബാങ്കി (എസ്വിബി)നേക്കാള്‍ പ്രസക്തമാണ് ഇന്ത്യയെ സംബന്ധിച്ച് ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് പ്രതിസന്ധി. “സിലിക്കണ്‍ വാലി ബാങ്കിനേക്കാള്‍ പ്രസക്തമാണ് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് ക്രെഡിറ്റ് സ്യൂസ്,” ജെഫറീസ് ഒരു കുറിപ്പില്‍ പറഞ്ഞു.ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇടപെടല്‍ ആവശ്യമാണ്.

പണലഭ്യത പ്രശ്‌നങ്ങളും ഇന്ത്യന്‍ ഉപഭോക്താക്കളുടെ എക്‌സ്‌പോഷ്വറും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്, കുറിപ്പ് പറയുന്നു. “പണലഭ്യത പ്രശ്നങ്ങളിലും കൌണ്ടര്‍ പാര്‍ട്ടി എക്സ്പോഷറുകളിലും ആര്‍ബിഐ സൂക്ഷ്മ നിരീക്ഷണം നടത്തണം. സ്ഥാപനങ്ങളുടെ നിക്ഷേപങ്ങള്‍ വലുതും ഗുണമേന്മയുള്ളതുമായ ബാങ്കുകളിലേക്ക് നീക്കേണ്ടതുണ്ട്” ജെഫറീസ് പറഞ്ഞു.

മുംബൈയില്‍ ശാഖയുള്ള ക്രെഡിറ്റ് സ്യൂസിന് ഏകദേശം 20,000 കോടി രൂപയുടെ ആസ്തിയുണ്ട്. അതില്‍ 70 ശതമാനവും സര്‍ക്കാര്‍ സെക്യൂരിറ്റി രൂപത്തിലാണ്. കൂടാതെ ഓഫ് ബാലന്‍സ് ഷീറ്റ് ഇനങ്ങള്‍ മൊത്തം ആസ്തിയുടെ ഏഴിരട്ടിയാണ്.

പ്രധാന ഓഹരി ഉടമയായ സൗദി നാഷണല്‍ ബാങ്ക് കൂടുതല്‍ പണം നിക്ഷേപിക്കില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ക്രെഡിറ്റ് സ്യൂസ് പ്രതിസന്ധിയിലായത്. കൂടാതെ ദൗര്‍ബല്യങ്ങള്‍ കാണിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ട് ബാങ്ക് ഓഹരികളെ തകര്‍ച്ചയിലേയ്ക്ക് നയിച്ചു.

ഇന്ത്യയില്‍ വിദേശ ബാങ്കുകളുടെ സാന്നിധ്യം താരതമ്യേന കുറവാണ്. മൊത്തം ആസ്തിയുടെ ആറ് ശതമാനവും വായ്പകളുടെ 4 ശതമാനവും നിക്ഷേപത്തിന്റെ 5 ശതമാനവുമാണ് ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തില്‍ വിദേശബാങ്കുകള്‍ക്കുള്ളത്. അതേസമയം ഡെറിവേറ്റീവ് , വിദേശ വിനിമയ മാര്‍ക്കറ്റുകളില്‍ ഇവര്‍ കൂടുതല്‍ സജീവമാണ്.

മേഖലയുടെ 50 ശതമാനം വിദേശ ബാങ്കുകള്‍ കൈകാര്യം ചെയ്യുന്നു.

X
Top