ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ജെഎസ്‌ഡബ്ല്യു സ്റ്റീലിനെ ജെഫ്‌റീസ്‌ അപ്‌ഗ്രേഡ്‌ ചെയ്‌തു

നുകൂലമായ ബിസിനസ്‌ സാഹചര്യത്തെ തുടര്‍ന്ന്‌ ജെഎസ്‌ഡബ്ല്യു സ്റ്റീലിനെ രാജ്യാന്തര ബ്രോക്കിംഗ്‌ സ്ഥാപനമായ ജെഫ്‌റീസ്‌ അപ്‌ഗ്രേഡ്‌ ചെയ്‌തു.

കൈവശം വെക്കുക എന്ന റേറ്റിംഗാണ്‌ നല്‍കിയിരിക്കുന്നത്‌. നേരത്തെ നല്‍കിയിരുന്ന റേറ്റിംഗ്‌ അണ്ടര്‍പെര്‍ഫോം എന്നായിരുന്നു.

ലോകത്തെ ഏറ്റവും വലിയ ലോഹ ഉപയോക്താക്കള്‍ എന്ന നിലയില്‍ ഈ മേഖലയ്‌ക്ക്‌ നിര്‍ണായകമായിരിക്കുന്നത്‌ ചൈനയില്‍ നിന്നുള്ള ഡിമാന്റാണ്‌.

സാമ്പത്തിക പുരോഗതി കൈവരിക്കാനുള്ള നിക്ഷേപങ്ങള്‍ ചൈനയില്‍ തുടര്‍ന്നും ഉണ്ടാകാനുള്ള സാധ്യത മെറ്റല്‍ മേഖലയ്‌ക്ക്‌ ഗുണകരമാകുമെന്ന്‌ ജെഫ്‌റീസ്‌ വിലയിരുത്തുന്നു.

കോള്‍ ഇന്ത്യ, ടാറ്റാ സ്റ്റീല്‍ എന്നിവയ്‌ക്ക്‌ നല്‍കിയിരിക്കുന്ന വാങ്ങുക എന്ന റേറ്റിംഗ്‌ ജെഫ്‌റീസ്‌ നിലനിര്‍ത്തി. കോള്‍ ഇന്ത്യ 450 രൂപയിലേക്കും ടാറ്റാ സ്റ്റീല്‍ 160 രൂപയിലേക്കും ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ ജെഫ്‌റീസിന്റെ നിഗമനം.

ജെ എസ്‌ ഡബ്ല്യുവില്‍ ലക്ഷ്യമാക്കുന്ന വില 800 രൂപയാണ്‌. അതേ സമയം ഈ ഓഹരി ഇപ്പോള്‍ 860 രൂപയിലാണ്‌ വ്യാപാരം ചെയ്യുന്നത്‌. ജെ എസ്‌ ഡബ്ല്യു സ്റ്റീല്‍ ചെലവേറിയ നിലയിലാണ്‌ വ്യാപാരം ചെയ്യുന്നതെന്നാണ്‌ ജെഫ്‌റീസ്‌ വിലയിരുത്തുന്നത്‌.

X
Top