ന്യൂഡല്‍ഹി: നിലത്തിറക്കിയ ജെറ്റ് എയര്‍വേസ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 39.08 കോടി രൂപയാണ് വരുമാനം. പ്രവര്‍ത്തന വരുമാനം 37.57 കോടി രൂപ.
ജെറ്റ് എയര്വേയ്സിന്റെ പുതിയ മാനേജ്മെന്റ്, ജലാന്-കല്റോക്ക് കണ്സോര്ഷ്യം 350 കോടി രൂപ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിന് (സിഒസി) നല്കണമെന്ന് നാഷണല് കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍(എന്സിഎല്എടി) തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. ഓഗസ്റ്റ് 31 ന് മുമ്പ് ജെകെസി 350 കോടി രൂപ നല്‍കണം. കേസ് ഓഗസ്റ്റ് 18ന് വീണ്ടും പരിഗണിക്കും.
നിശ്ചിത തീയതിയില്‍ തുക അടയ്ക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ജെകെസിയുടെ മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണേന്ദു ദത്ത അറിയിച്ചു. ഡിജിസിഎ ജെറ്റ് എയര്‍വേയ്സിന്റെ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയതായി ജലാന്‍-കല്റോക്ക് കണ്‍സോര്‍ഷ്യം (ജെകെസി) ജൂലൈ 31 ന് അറിയിച്ചിരുന്നു.
‘ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്ന് പുതുക്കിയ എഒസി ി നേടി,’ജെകെസി അറിയിച്ചു. 2019 ഏപ്രില്‍ 17 ന് എയര്‍ലൈന്‍ പ്രവര്‍ത്തനം നിര്‍ത്തി. എങ്കിലും എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) 2022 മെയ് 20 ന് വീണ്ടും ലഭ്യമായി.
എന്നിരുന്നാലും, എയര്‍ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍, എഒസി 2023 മെയ് 19 ന് കാലഹരണപ്പെട്ടു.