Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ജെറ്റ് എയർവേയ്‌സ് 50 എയർബസ് എ220 ജെറ്റുകൾ വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: എയർബസിൽ നിന്ന് 50 എ 220 ജെറ്റുകൾ വാങ്ങാനുള്ള കരാറിലാണ് ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയർവേസ് എന്ന് ഇക്കാര്യം പരിചയമുള്ള അടുത്ത വൃത്തങ്ങൾ പറഞ്ഞു. കരാറിന് അന്തിമരൂപം നൽകാൻ എയർലൈനിന്റെ ബോർഡ് തിങ്കളാഴ്ച യോഗം ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അതേസമയം, വിമാനങ്ങൾക്കായുള്ള വാടകക്കാരുമായും ഒഇഎമ്മുകളുമായും (നിർമ്മാതാക്കൾ) ചർച്ചകളുടെ വിപുലമായ ഘട്ടത്തിലാണ് തങ്ങളെന്നും, അന്തിമ തീരുമാനമെടുക്കുമ്പോൾ തങ്ങളത്‌ പ്രഖ്യാപിക്കുമെന്നും ജെറ്റ് എയർവേയ്‌സിന്റെ വക്താവ് പറഞ്ഞു.

മുമ്പ് പറഞ്ഞതുപോലെ, ഏറ്റവും മികച്ചത് കണ്ടെത്താനുള്ള എല്ലാ സാധ്യതകളും തങ്ങൾ പഠിക്കുകയാണ് എന്ന് വക്താവ് അറിയിച്ചു. എന്നാൽ ഈ വാർത്തകളോട് പ്രതികരിക്കാൻ എയർബസിന്റെ പ്രതിനിധികൾ തയ്യാറായില്ല. ചൊവ്വാഴ്ച ജെറ്റ് എയർവേസ് (ഇന്ത്യ) ലിമിറ്റഡിന്റെ ഓഹരികൾ 3.05 ശതമാനത്തിന്റെ നേട്ടത്തിൽ 108 രൂപയിലെത്തി. ഡൽഹി എൻസിആർ ആസ്ഥാനമായുള്ള ഒരു അന്താരാഷ്ട്ര എയർലൈനാണ് ജെറ്റ് എയർവേസ് (ഇന്ത്യ) ലിമിറ്റഡ്. 21.2% പാസഞ്ചർ മാർക്കറ്റ് ഷെയറുള്ള ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനുകളിൽ ഒന്നാണിത്. 

X
Top