ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ജെറ്റ് എയർവേസിന്റെ നഷ്ടം 308 കോടിയായി വർദ്ധിച്ചു

ഡൽഹി: 2022 സെപ്റ്റംബർ പാദത്തിൽ ഡൽഹി ആസ്ഥാനമായുള്ള ജെറ്റ് എയർവേയ്‌സിന്റെ അറ്റനഷ്ടം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 60.78 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 308.24 കോടി രൂപയായി വർദ്ധിച്ചു. എന്നിരുന്നാലും, തുടർച്ചയായ അടിസ്ഥാനത്തിൽ കമ്പനിയുടെ നഷ്ടം കുറഞ്ഞു.

2022 സാമ്പത്തിക വർഷത്തിലെ 244.98 കോടി രൂപയുടെ അസാധാരണ ഇനങ്ങൾ മൂലമാണ് കമ്പനിയുടെ നഷ്ട്ടം വർധിച്ചതെന്ന് എയർലൈൻ അറിയിച്ചു. അതേസമയം, കമ്പനിയുടെ ഇബിഐടിഎ നഷ്‌ടം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 18.8 കോടി രൂപയിൽ നിന്ന് 267.9 കോടി രൂപയായി കുതിച്ചുയർന്നു.

പ്രസ്തുത പാദത്തിൽ ജെറ്റ് എയർവേസിന്റെ മൊത്തം വരുമാനം 13.52 കോടി രൂപയായിരുന്നു. ഇത് 2021 സെപ്തംബർ പാദത്തിലെ 45.01 കോടി രൂപയിൽ നിന്ന് ഗണ്യമായി കുറഞ്ഞു. കൂടാതെ 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ എയർലൈനിന്റെ അറ്റ ​​നഷ്ടം 698.35 കോടി രൂപയായി വർദ്ധിച്ചപ്പോൾ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 24.98 കോടിയായി ഇടിഞ്ഞു.

നരേഷ് ഗോയൽ സ്ഥാപിച്ച എയർലൈൻ 2019-ൽ കനത്ത കടബാധ്യതയും നഷ്ടവും കാരണം പ്രവർത്തനം നിർത്തിയിരുന്നു. തുടർന്ന് 2021 ജൂണിൽ ജെറ്റ് എയർവേയ്‌സിനെ ജലാൻ-കാൽറോക്ക് കൺസോർഷ്യം ഏറ്റെടുത്തിരുന്നു. കൂടാതെ 2022 ഏപ്രിൽ മുതൽ സഞ്ജീവ് കപൂർ ജെറ്റ് എയർവേയ്‌സിന്റെ സിഇഒ ആയി ചുമതലയേറ്റു. എയർലൈൻ ഇപ്പോൾ അതിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള പ്രക്രിയയിലാണ്.

ബിഎസ്ഇയിൽ ജെറ്റ് എയർവേസിന്റെ ഓഹരികൾ 2.35 ശതമാനം ഇടിഞ്ഞ് 87.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top