ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സുപ്രീംകോടതി വിധിയിൽ സ്തബ്ദരായി ജെറ്റ് എയർവേസ് ഓഹരിയുടമകൾ

ന്യൂഡൽഹി: സുപ്രീംകോടതിയുടെ വിധി അക്ഷരാർഥത്തിൽ സ്തബ്ദരാക്കിയത് ജെറ്റ് എയർവേസിന്റെ 1.43 ലക്ഷം റീടെയ്ൽ ഓഹരിയുടമകളെയാണ്.

പലരും ജെറ്റ് എയർവേസ് തിരിച്ചുവരുന്നത് പ്രതീക്ഷിച്ചും നല്ല കാലം മുന്നിൽക്കണ്ടും ഓഹരി വാങ്ങിയവരായിരുന്നു. കോടതി വിധി വന്നതോടെ ജെറ്റ് എയർവേസിന്റെ ഓഹരി കുത്തനെ ഇടിഞ്ഞു.

അഞ്ച് ശതമാനം ഇടിഞ്ഞ് 34.04 രൂപ വിലയിൽ വാങ്ങാനാളില്ലാതെയായിരുന്നു നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഓഹരി വിപണനം അവസാനിച്ചത്.

കമ്പനിയുടെ ഓഹരികളിൽ 19.29 ശതമാനം ചെറുകിട നിക്ഷേപകർ കൈവശം വെക്കുന്നുവെന്നാണ് സെപ്റ്റംബർ 30 വരെയുള്ള കണക്ക്.

പഞ്ചാബ് നാഷനൽ ബാങ്ക് (26 ശതമാനം), ഇത്തിഹാദ് എയർവേസ് (24 ശതമാനം), ഇസ്റ്റ് വൈൽ പ്രമോട്ടേഴ്സ് (25 ശതമാനം) എന്നിവരാണ് മറ്റ് ഓഹരിയുടമകൾ.

X
Top