പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

ജ്വല്ലറി ഓഹരികള്‍ തിളങ്ങുന്നു

സ്വര്‍ണത്തിനും വെള്ളിക്കുമുള്ള കസ്റ്റംസ്‌ തീരുവ വെട്ടിക്കുറയ്‌ക്കാനുള്ള ബജറ്റ്‌ നിര്‍ദേശത്തെ തുടര്‍ന്ന്‌ ജ്വല്ലറി ഓഹരികളില്‍ മുന്നേറ്റം തുടരുന്നു.

എക്‌സൈസ്‌ തീരുവ വെട്ടിക്കുറയ്‌ക്കുന്നത്‌ ജ്വല്ലറികളിലെ സ്വര്‍ണ വില്‍പ്പന വര്‍ധിപ്പിക്കുമെന്നാണ്‌ അനുമാനം. സ്വര്‍ണകടത്ത്‌ കുറയുന്നതോടെ ജ്വല്ലറികളില്‍ നിന്ന്‌ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരുമെന്നാണ്‌ കരുതുന്നത്‌.

ജ്വല്ലറി ഓഹരികളില്‍ ഏറ്റവും ശക്തമായ മുന്നേറ്റം നടത്തിയത്‌ കല്യാണ്‍ ജ്വല്ലേഴ്‌സ്‌ ആണ്‌. ബജറ്റിനു ശേഷം ഈ ഓഹരി 20 ശതമാനത്തിലേറെ ഉയര്‍ന്നു. പിസി ജ്വല്ലര്‍ തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും അഞ്ച്‌ ശതമാനം ഉയര്‍ന്ന്‌ അപ്പര്‍ സര്‍ക്യൂട്ടിലെത്തി.

ബജറ്റ്‌ അവതരണത്തെ തുടര്‍ന്ന്‌ സെന്‍കോ ഗോള്‍ഡ്‌ 10 ശതമാനമാണ്‌ ഉയര്‍ന്നത്‌. ടൈറ്റാന്‍ കമ്പനി, വൈഭവ്‌ ഗോള്‍ഡ്‌ എന്നീ ഓഹരികളിലും മുന്നേറ്റം ദൃശ്യമായി.

സ്വര്‍ണത്തിനുള്ള ഇറക്കുമതി തീരുവ 15 ശതമാനത്തല്‍ നിന്ന്‌ ആറ്‌ ശതമാനമായാണ്‌ കുറച്ചത്‌. സ്വര്‍ണകടത്ത്‌ വ്യാപിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഉയര്‍ന്ന ഇറക്കുമതി തീരുവ ആയിരുന്നു.

ഇതോടെ കടത്തുസ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറയും. സ്വര്‍ണ വില കുറയുന്നതോടെ വിവാഹത്തിനും മറ്റും കൂടുതല്‍ ആഭരണങ്ങള്‍ വാങ്ങുമെന്നാണ്‌ ജ്വല്ലറികളുടെ പ്രതീക്ഷ.

X
Top