മുംബൈ: കാനറ ബാങ്ക് ഓഹരി, 120 ശതമാനം ലാഭവിഹിതത്തിനായി ബുധനാഴ്ച എക്‌സ് ഡിവിഡന്റ് ട്രേഡ് നടത്തും. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 12 രൂപയാണ് ബാങ്ക് പ്രഖ്യാപിച്ച ലാഭവിഹിതം. ജൂണ്‍ 14 ആണ് റെക്കോര്‍ഡ് തീയതി.
2022 ല്‍ നല്‍കിയ 6.5 രൂപയേക്കാള്‍ ഉയര്‍ന്നതാണ് ഇത്തവണ ലാഭവിഹിതം. പ്രമുഖ നിക്ഷേപക, രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരി കൂടിയാണിത്. ബാങ്കിന്റെ 3.75 കോടി ഓഹരികള്‍ അഥവാ 2.07 ശതമാനമാണ് അവരുടെ പക്കലുള്ളത്.
നിലവില്‍ 314 രൂപയിലാണ് ബാങ്ക് ഓഹരി. കാനറ ബാങ്കിന്റെ സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തിലുള്ള അറ്റാദായം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 3,174.74 കോടി രൂപയിലെത്തിയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 90.63 ശതമാനം വളര്‍ച്ച.
അറ്റ പലിശ വരുമാനം 23.01 ശതമാനം വര്‍ധിച്ച് 8,616 കോടി രൂപയിലെത്തി.