Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സാതവാഹന ഇസ്പാറ്റിനെ ഏറ്റെടുക്കാൻ ജിൻഡാൽ സോ

മുംബൈ: കോർപ്പറേറ്റ് പാപ്പരത്വത്തിന് വിധേയമായ സാതവാഹന ഇസ്‌പാറ്റിനെ ഏകദേശം 530 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ ഒരുങ്ങി പൃഥ്വിരാജ് ജിൻഡാൽ പ്രമോട്ട് ചെയ്യുന്ന ജിൻഡാൽ സോ. കമ്പനിയെ ഏറ്റെടുക്കുന്നതിനുള്ള ലേലത്തിൽ ജിൻഡാൽ സോ വിജയിച്ചതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ജിൻഡാൽ സോയ്ക്ക് പുറമെ വേദാന്ത ലിമിറ്റഡ് ഉൾപ്പെടെ ആറ് കമ്പനികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത സ്റ്റീൽ നിർമ്മാതാവിനെ ഏറ്റെടുക്കാൻ മത്സരരംഗത്തുണ്ടായിരുന്നു. വേദാന്ത ലിമിറ്റഡ്, വെൽസ്പൺ കോർപ്പറേഷൻ ലിമിറ്റഡ്, സർദാ മൈൻസ് ലിമിറ്റഡ്, ആരെസ് എസ്എസ്ജി ക്യാപിറ്റൽ ലിമിറ്റഡ്, ഖണ്ട്വാല ഫിൻസ്റ്റോക്ക് പ്രൈവറ്റ് ലിമിറ്റഡ്, ട്രൈമെക്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് കമ്പനിയെ സ്വന്തമാക്കാൻ താൽപര്യപത്രം (ഇഒഐ) സമർപ്പിച്ച മറ്റ് കമ്പനികൾ.

ജെ സി ഫ്ലവർ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയാണ് 1747 കോടി രൂപയുടെ ക്ലെയിം ഉള്ള സാതവാഹന ഇസ്പാറ്റിന്റെ ഏക കടക്കാരൻ. കഴിഞ്ഞ വർഷം ജൂണിൽ, കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള വായ്പാ ദാതാക്കളുടെ ഒരു കൺസോർഷ്യം സാതവാഹന ഇസ്പാത്തിന്റെ മുഴുവൻ കടവും ജെ സി ഫ്ലവേഴ്‌സ് എആർസിക്ക് സ്വിസ് ലേലത്തിൽ വിറ്റിരുന്നു.

സാതവാഹന ഇസ്‌പാറ്റിന് 50 മെഗാവാട്ട് ക്യാപ്‌റ്റീവ് പവർ പ്ലാന്റും ആന്ധ്രാപ്രദേശിലും കർണാടകയിലും പിഗ് അയേണും ഡക്‌ടൈൽ ഇരുമ്പ് പൈപ്പും ഉത്പാദിപ്പിക്കുന്ന ഓരോ പ്ലാന്റും ഉണ്ട്.

X
Top