ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

പുനരുപയോഗ ഉർജ്ജ പദ്ധതി സ്ഥാപിക്കാൻ ജിൻഡാൽ സ്റ്റെയിൻലെസ്

മുംബൈ: ജിൻഡാൽ സ്റ്റെയിൻലെസ് ലിമിറ്റഡ് (ജെഎസ്എൽ) അതിന്റെ ശേഷിയുടെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ അഭ്യുദയ് ജിൻഡാൽ പറഞ്ഞു.

2022 സാമ്പത്തിക വർഷത്തിൽ ജെഎസ്എൽ അതിന്റെ കാർബൺ പുറന്തള്ളൽ 3,100 മെട്രിക് ടൺ കുറയ്ക്കുകയും. താപ ഊർജ-ഇന്റൻസീവ് മാനുഫാക്ചറിംഗ് സജ്ജീകരണത്തിൽ നിന്ന് സൗരോർജ്ജം, കാറ്റ് എന്നിവ പോലുള്ള പുനരുപയോഗ ഊർജ്ജ ബദലുകളിലേക്ക് മാറുകയും ചെയ്തതായി ജിൻഡാൽ പറഞ്ഞു. തുടർന്നും കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള സജീവമായ നടപടികൾ കമ്പനി കൈക്കൊള്ളുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന്റെ ഭാഗമായി പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ മേഖലയിൽ 300 മെഗാവാട്ട് സൗരോർജ്ജ, കാറ്റ് ശേഷി സ്ഥാപിക്കാൻ ജെഎസ്എൽ പങ്കാളികളെ അന്വേഷിക്കുന്നതായി ജിൻഡാൽ പറഞ്ഞു. പങ്കാളികളുമായി ചേർന്ന് രൂപീകരിക്കുന്ന സംയുക്ത സംരംഭങ്ങൾ വഴിയായിരിക്കും ഈ മേഖലയിലെ നിക്ഷേപമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഹൈജൻ‌കോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കമ്പനിക്ക് ഇതിനകം തന്നെ പങ്കാളിത്തമുണ്ട്. ഈ പ്ലാന്റ് കമ്പനിയുടെ കാർബൺ പുറന്തള്ളൽ പ്രതിവർഷം 2,700 മെട്രിക് ടൺ കുറയ്ക്കാൻ സഹായിക്കും. ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റെയിൻലെസ് സ്റ്റീൽ കമ്പനിയാണ് ജിൻഡാൽ സ്റ്റെയിൻലെസ്.

ജിൻഡാൽ സ്റ്റെയിൻലെസിന് നിലവിൽ 1.9 ദശലക്ഷം മെട്രിക് ടൺ (എംഎംടി) സ്റ്റെയിൻലെസ് സ്റ്റീൽ ശേഷിയുണ്ട്. 2023 സാമ്പത്തിക വർഷത്തോടെ പ്ലാന്റുകളുടെ ശേഷി വർധിപ്പിക്കാനും അതിലൂടെ മൊത്തം ശേഷി 2.9 എംഎംടി ആക്കി വർധിപ്പിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

X
Top